വെളിച്ചം ‘സുഖ’മാവാന്‍

WD
വീട് വയ്ക്കുമ്പോള്‍ വീടിന്‍റെ മൊത്തത്തിലുള്ള ഭംഗിയും സ്ഥല സൌകര്യങ്ങളുമെല്ലാം നാം പരിഗണിക്കാറുണ്ട്. എന്നാല്‍ ഒരു പ്രധാന കാര്യം, ‘ലൈറ്റിംഗ്’ നമ്മളില്‍ പലരും ഇലക്ട്രീഷ്യന്‍റെ ജോലിയായി കരുതുകയാണ് പതിവ്. ഇത് ശരിയായ പ്രവണതയല്ല.

സ്വാഭാവിക പ്രകാശത്തിന് മുന്‍‌ഗണ നല്‍കുന്ന രീതിയില്‍ തന്നെയാവണം വീടിന്‍റെ ലൈറ്റിംഗ് പ്ലാന്‍. എന്നാല്‍, സൂര്യപ്രകാശം കുറയുന്നതിന് അനുസരിച്ച് വീടിന്‍റെ എല്ലാ ഭാഗത്തും ആവശ്യാനുസരണം പ്രകാശമെത്തിക്കുകയും വേണം.

വീടിന്‍റെ പ്ലാനില്‍ നാം കാണിക്കുന്ന ശ്രദ്ധ വൈദ്യുതീകരണത്തിലും കാണിക്കണം. എവിടൊക്കെ ലൈറ്റുകള്‍ വേണം, ഏതു തരത്തിലുള്ള ലൈറ്റുകളാണ് വേണ്ടത്, എന്തുതരം വയറിംഗ് നടത്തണം എന്നൊക്കെ വ്യക്തമായ പ്ലാന്‍ ഉണ്ടായിക്കണം.

വയറിംഗ് നടത്തുമ്പോള്‍ അത് സീലിംഗിലൂടെയായാല്‍ വയറിന്‍റെ നീളം ലാഭിക്കാനാവും. ഭിത്തിയുടെയും കട്ടിളയുടെയും പണി കഴിഞ്ഞാലുടന്‍ വയറിംഗിനെ കുറിച്ച് ആലോചിക്കുന്നതായിരിക്കും നല്ലത്. സാധാരണ ലൈറ്റുകള്‍ക്ക് ഒരു എം‌എം കട്ടിയുള്ളതും എസി പോലെയുള്ള ഉപകരണങ്ങള്‍ക്ക് നാല് എം‌എം കട്ടിയുള്ളതുമായ വയര്‍ ഉപയോഗിക്കാന്‍ നിഷ്ക്കര്‍ഷിക്കണം.

അല്പ ലാഭത്തിനായി തരംതാണ വയറിംഗ് സാമഗ്രികള്‍ വാങ്ങരുത്. ബ്രാന്‍ഡഡ് സാമഗ്രികള്‍ വാങ്ങുന്നതിലൂടെ സുരക്ഷിതത്വവും ഉറപ്പാക്കാം. ഷോക്കടിക്കുകയോ അധിക വോള്‍ട്ടേജ് കയറിവരുകയോ ചെയ്യുമ്പോള്‍ ഡ്രിപ്പ് ആവുന്ന എംസി‌ബി സര്‍ക്യൂട്ട് വീടുകള്‍ക്ക് ഉപകാ‍രപ്രദമാണ്.

PRATHAPA CHANDRAN|
ഭക്ഷണമുറി, കിടപ്പ് മുറി, സ്വീകരണ മുറി എന്നിവയ്ക്കെല്ലാം പ്രത്യേകം വയറിംഗ് പ്ലാന്‍ വേണം. ഏതൊക്കെ തരം ലൈറ്റുകള്‍ എവിടെയൊക്കെ വേണം എന്നും ധാരണ ഉണ്ടാവണം. വെളിയില്‍ ഏതൊക്കെ ഇടങ്ങളില്‍ പ്രകാശ സ്രോതസ്സുകള്‍ വേണമെന്നും നേരത്തെ തന്നെ മനസ്സിലാക്കി വയ്ക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :