എ സി വാങ്ങുമ്പോള്‍

WEBDUNIA|
വേനല്‍ക്കാലത്തെ പൊള്ളുന്ന ചൂടില്‍ ഒരു എ സി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്ത ആരാണുള്ളത്? എന്നാല്‍ എ സി വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായി ഉണ്ട്.

വിന്‍ഡോ, സ്പ്ലിറ്റ് എന്നിങ്ങനെ രണ്ടുതരം എ സികള്‍ ലഭ്യമാണ്. വിന്‍ഡോയില്‍ തണുപ്പിക്കുന്ന യൂണിറ്റും കം‌പ്രസ്സറുമെല്ലാം ഒരു ബോക്സിനുള്ളില്‍ തന്നെയാണ്. മുറിയുടെ ജനാ‍ലയിലാണ് ഇത് സ്ഥാപിക്കുക. ഒരു മുറി മാത്രം തണുപ്പിക്കാനാണ് ഇത് ഉപയോഗിക്കുക.

സ്പ്ലിറ്റില്‍ തണുപ്പിക്കുന്ന യൂണിറ്റും ക്മ്പ്രസ്സറ്ം രണ്ടിടത്തായി വച്ച് തമ്മില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. ഒന്നിലധികം മുറികള്‍ തണുപ്പിക്കാന്‍ സ്പ്ലിറ്റ് ടൈപ്പ് ഉപയോഗിക്കാം. വീട്ടില്‍ സാധാരണ നിലയില്‍ വിന്‍ഡോ ആണ് അഭികാമ്യം.

എ സി വാങ്ങുമ്പോള്‍ വീട്ടിലെ വയറിംഗും വൈദ്യുതി സംവിധാനവും ശരിയാണോ എന്നു പരിശോധിക്കണം. എ സിയുടെ ഗ്യാരന്‍റി കാര്‍ഡും മറ്റു രേഖകളും ചോദിച്ചു വാങ്ങുക.

എ സി ഉപയോഗിക്കുന്ന മുറിയില്‍ നല്ല ചുടുണ്ടെങ്കില്‍ ഇതിന്‍റെ കപ്പാസിറ്റി 10 ശതമാനം വര്‍ദ്ധിപ്പിക്കുക. മുറിയില്‍ ആളു കൂടുമ്പോള്‍ കപ്പാസിറ്റിയും കൂട്ടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :