ടെലഫോണ്‍ ഉപയോഗിക്കുമ്പോള്‍

FILEFILE
വീടിനുള്ളില്‍ ടെലഫോണ്‍ വയ്ക്കുമ്പോള്‍ ചില സംഗതികള്‍ കൃത്യമായി ഓര്‍ത്തുവച്ചാല്‍ അപകടങ്ങളും അബദ്ധങ്ങളും ഒഴിവാക്കാം.

ജനാലയ്ക്കരികില്‍ ഫോണ്‍ വയ്ക്കരുത്. പുറത്തുനിന്ന് ടെലിഫോണ്‍ ബന്ധം വിച്ഛേദിക്കുന്നതിനും ഫോണ്‍ ദുരുപയോഗം ചെയ്യുന്നതിനും ഇത് ഇടനല്‍കും. മഴക്കാലത്ത് അമിതമായ ഈര്‍പ്പം ഫോണിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ ഇടയുണ്ട്. ആ സമയത്ത് ഫോണ്‍ ഒരു ടര്‍ക്കിയില്‍ പൊതിഞ്ഞു സൂക്ഷിക്കുക.

ഫ്രിഡ്ജ്, ടിവി തുടങ്ങിയ വൈദ്യുത ഉപകരണങ്ങളുടെ മുകളില്‍ ഫോണ്‍ വയ്ക്കാന്‍ പാടില്ല. തടി അല്ലെങ്കില്‍ പ്ലാസ്റ്റിക് പ്രതലത്തില്‍ വയ്ക്കുന്നതാണ് നല്ലത്. ഇടിമിന്നലുള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്. ടെലഫോണ്‍ പ്ലഗ്ഗില്‍ നിന്ന് ഊരിയിടുക. ടെലഫോണിനടുത്ത് ബുക്കും പേനയും സൂക്ഷിച്ചാല്‍ കാര്യങ്ങള്‍ കുറിക്കാന്‍ എളുപ്പമായി.

വിളിക്കും മുന്‍പ് പറയാനുള്ള കാര്യങ്ങള്‍ ഒരു കുറിപ്പാക്കി കയ്യില്‍ വയ്ക്കുന്നത് സമയം ലാഭിക്കാന്‍ സഹായിക്കും. എസ് ടി ഡി, ഐ എസ് ഡി കോളുകള്‍ വിളിച്ചു ഫോണ്‍ വച്ച ശേഷം ഫോണെടുത്ത് ഒരു ലൊക്കല്‍ നമ്പര്‍ ഡയല്‍ ചെയ്തു വയ്ക്കുക.

വിളിച്ച നമ്പറിലേക്കുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടാന്‍ ഇടയുണ്ട്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :