വീടിനെ ഹരിതാഭമാക്കാന്‍

ഹിമം

PRO
പച്ചപ്പ് വിരിച്ചു നില്‍ക്കുന്ന തൊടിയും പൂത്തുലഞ്ഞ് നില്‍ക്കുന്ന അശോകമരവും കണിക്കൊന്നയുമെല്ലാം നഗരജീവിതത്തിലെ സ്വപ്നങ്ങള്‍ മാത്രമാണ്. ഇവയൊക്കെ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനും സമയമില്ലാതെ ഓടുന്നവരാണ് നാഗരികര്‍.

നഗരത്തിലെ വീട്ടിനുള്ളിലോ ഫ്ലാറ്റിനുള്ളിലോ കുറച്ച് ഹരിതഭഗിയുണ്ടായാലോ? ഇതില്‍പ്പരം സന്തോഷം മറ്റൊന്നില്ല എന്നാവും നമ്മുടെ പ്രതികരണം. വീടിനകം ഹരിതാഭമാക്കാന്‍ ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ സഹായിക്കും.

ഓര്‍ണമെന്‍റല്‍ ഗ്രാസും കാക്റ്റസും വളര്‍ത്താനും പരിപാലിക്കാനും എളുപ്പമുള്ള ഇന്‍ഡോര്‍ പ്ലാന്‍റുകളാണ്. ഈ ചെടികള്‍ക്ക് കൂടെനിന്നുള്ള സംരക്ഷണം ആവശ്യമില്ല. എളുപ്പം മുളപ്പിക്കാവുന്ന ചെടിയാണ് കാക്റ്റസ്. ഇതില്‍ സൌരഭ്യം പരത്തുന്ന പൂക്കള്‍ വിരിയുന്നത് ഈ ചെടിയെ വീടുകളുടെ അകത്തങ്ങളിലെത്തിക്കുന്നു.

യൂക്കാസ്,ക്രോട്ടന്‍ ചെടികള്‍, ഓര്‍ണമെന്‍റല്‍ കാബേജ്, വിപ്പിംഗ് ഫിഗസ് എന്നിവയും വീടിന്‍റെ അകത്തളങ്ങില്‍ പച്ചപ്പിന്‍റെ ശീതളിമ നല്‍കുന്ന ചെടികളാണ്. ക്ലേ ട്രേ, ചെടിച്ചട്ടികള്‍ എന്നിവക്കുള്ളില്‍ വച്ച് ഇവയെ പരിപാലിക്കാവുന്നതാണ്.

അലങ്കാര ചെടികളുടെ പരിപാലനത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിവതും ഇത്തരം ചെടികളുടെ ഇലകള്‍ കഴുകരുത്. വെള്ളം ഉപയോഗിച്ച് സ്പ്രേ ചെയ്ത് വൃത്തിയാക്കുകയാണ് വേണ്ടത്. ചെടികള്‍ ഇടയ്ക്ക് അല്‍പ്പം സൂര്യപ്രകാശം കൊള്ളുന്ന സ്ഥലത്ത് വയ്ക്കുകയും വേണം.

PRATHAPA CHANDRAN|
മുറിയുടെ വലിപ്പവും ആകൃതിയും അനുസരിച്ചുള്ള ചെടികളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇന്‍ഡോര്‍ പ്ലാന്‍റുകള്‍ വച്ചുപിടിപ്പിക്കുന്നത് ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യുകയും വീടിനുള്ളിലെ പൊടി ശല്യം കുറയ്ക്കുകയും പോരാത്തതിന് വിട്ടിനുള്ളില്‍ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :