ലിവിംഗ് റൂമില്‍ പ്രകൃതി സൌന്ദര്യം
|
അതേ വീടിനകം മനോഹരമാക്കാന്‍ 3ഡി വാള്പേപ്പറുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫ്രഞ്ച് കമ്പനി പ്ലാഷ്. ഇതാദ്യമാണ് ഇത്തരം 3ഡി മോട്ടിഫുകള്‍ ഇന്ത്യന്‍ ഇന്റീരിയര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
വളരെ കുറഞ്ഞ കാലയളവില്‍ തന്നെ മികച്ച പോപ്പുലാരിറ്റിയും ഈ ത്രിമാന വാള്‍പേപ്പറുകള്‍ നേടിക്കഴിഞ്ഞു. വീട്ടുടമക്ക് സ്വയം ഉറപ്പിക്കാന്‍ കഴിയും വിധമാണ് ഇവയുടെ രൂപകല്‍പ്പന. ഭിത്തിയിലോ, തറയിലോ, സീലിങ്ങിലോ ഇവ പതിപ്പിക്കാന്‍ കഴിയും.
മുഷിവകറ്റി പ്രസരിപ്പ് തിരികെക്കൊണ്ടുവരാന്‍ പ്രകൃതി ദൃശ്യങ്ങള്‍ വീടിനുള്ളിലേക്കു കയറിവരട്ടെ.
