കടിച്ചു, ക്ഷമിക്കണം:സുവാരസ്

ഫിഫ, സുവാരസ്, ചില്ലിനി, കടി
ബ്രസീലിയ| jithu| Last Modified ചൊവ്വ, 1 ജൂലൈ 2014 (11:27 IST)
ഇറ്റാലിയന്‍ താരം ചില്ലിനിയെ കടിച്ച സംഭവത്തില്‍ ഫിഫയുടെ വിലക്ക് നേരിടുന്ന ലൂയി സുവാരസ് കുറ്റമേറ്റുപറഞ്ഞു മാപ്പു പറഞ്ഞു.
ട്വിറ്ററിലൂടെയാണ് സുവാരസ് മാപ്പു പറഞ്ഞത്.

നടന്ന സംഭവങ്ങളെപ്പറ്റി വിചിന്തനം നടത്തിയെന്നും അതിന്റെ വെളിച്ചത്തിലാണ് സംഭവത്തേ പറ്റി പ്രതികരിക്കുന്നതെന്നും സുവാരസ് ട്വിറ്റര്‍ സ്ന്ദേശത്തില്‍ പറയുന്നു

സംഭവത്തില്‍ ഖേദിക്കുന്നുവെന്നും ചില്ലിനിയോടും ഫുട്ബോള്‍ കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നും സുവാരസ് പറഞ്ഞു.

ഇതാദ്യമായാണ് സുവാരസ് കുറ്റസമ്മതം നടത്തുന്നത്. നേരത്തെ വീഴ്ചയുടെ ആഘാതത്തില്‍ ചെല്ലിനിയിയുടെ മേല്‍ പതിച്ചപ്പോള്‍ മുഖമിടിച്ചതാണെന്നും കടിച്ചിട്ടില്ലെന്നുമാണ് സുവാരസ് ഫിഫയോടു പറഞ്ഞത്.

സുവാരസിന്റെ ക്ഷമാപണത്തിനു എല്ലാം മറന്നെന്നും താങ്കളുടെ വിലക്കു കുറയ്ക്കട്ടെ എന്നും ഇറ്റാലിയന്‍ താരം ചെല്ലിനി മറുപടി നല്‍കി. ഫിഫ, ലൂയി സുവാരസിനു നാലുമാസം വിലക്കും 65000 പൌണ്ട് പിഴയും ശിക്ഷ്യായി വിധിച്ചിരുന്നു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :