പ്രകൃതിയുടെയും മാനവ ജീവിതത്തിന്‍റെയും തനിമയില്‍ അട്ടപ്പാടി !

പ്രകൃതിയുടെ തനിമയില്‍ അട്ടപ്പാടി

attappadi , journey ,  palakkad ,  agali , അട്ടപ്പാടി , മണ്ണാര്‍കാട് ,  കാവേരി നദി , യാത്ര , വിനോദസഞ്ചാരം
സജിത്ത്| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (15:05 IST)
പ്രകൃതിയുടെയും മാനവ ജീവിതത്തിന്‍റെയും തനിമ തേടിയുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ആത്മസംതൃപ്തി നല്‍കുന്ന യാത്രയാകും പാലക്കാട് ജില്ലയിലെ മലനിരയായ അട്ടപ്പാടിയിലേക്കുള്ളത്. പാലക്കാടിന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ 827 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് അട്ടപ്പാടി മലകള്‍.

കാടും മലകളും പുഴകളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും എല്ലാം ചേരുന്ന ഒരു അപൂര്‍വ്വ സുന്ദര പ്രദേശമാണ് അട്ടപ്പാടി. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സെറ്റില്‍മെന്‍റുകളില്‍ ഒന്നാണ് അട്ടപ്പാടി. ഇരുളര്‍ മുദുഗര്‍ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങള്‍ അട്ടപ്പാടിയിലുണ്ട്.

ഇവരുടേതായ പ്രത്യേക ആഘോഷങ്ങളും ഉത്സവങ്ങളും നിറമുള്ള കാഴ്ചകളാണ് ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത്. മല്ലീശ്വരന്‍ എന്ന കൊടുമുടി ശിവലിംഗമായി കരുതി ആരാധിക്കുന്നവരാണ് ഇവിടത്തെ ആദിവാസികള്‍. മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവമാണ് ഇവരുടെ ഏറ്റവും വലിയ ആഘോഷം.

കാവേരി നദിയുടെ കൈവഴികളാണ് അട്ടപ്പാടിയുടെ ജൈവ വ്യവസഥയെ സമ്പന്നമാക്കുന്നത്. ഇതിന്‍ പുറമേ അട്ടപ്പാടിയുടെ വികസനത്തിനായി രൂപീകരിച്ച അഹാഡ്സിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഫലമായി വന്ന മാറ്റങ്ങളും സഞ്ചാരികള്‍ക്ക് അപൂര്‍വ്വ അനുഭവമാകും.

മണ്ണാര്‍കാട് നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് അട്ടപ്പാടി. അഗളിയിലെ ചില ഹോട്ടലുകളും ഗസ്റ്റ് ഹൌസുകളുമാണ് ഇവിടെ ലഭ്യമായ താമസ സൌകര്യം. നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള പാലക്കാടാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. കോയമ്പത്തൂരിലാണ് അട്ടപ്പാടിയുടെ ഏറ്റവും അടുത്ത വിമാനത്താവളം ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :