പാലക്കാട്|
AISWARYA|
Last Modified ശനി, 14 ഒക്‌ടോബര്‍ 2017 (09:20 IST)
വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പരാതി. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ മുന്നണികള്‍ ഒത്തുകളിച്ചെന്ന വെളിപ്പെടുത്തലിനേത്തുടന്നാണ് പരാതി. ബല്‍റാമിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി ജില്ലാ സെക്രട്ടറി പി രാജീവാണ് പരാതി നല്‍കിയത്.
ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസ് കണ്ടാല്‍ മതിയെന്ന് ബല്‍റാം തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചിരുന്നു.
ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് വിടി ബല്‍റാമിന്റെ വിമര്‍ശനമുണ്ടായത്.