സ്വാതന്ത്ര്യത്തിനു ചെറിയ പ്രക്ഷോഭങ്ങള്‍

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

Independence Day
PRO
PRO
ഉല്‍ ഗുലന്‍: ബിഹാറിലെ മുണ്ട ഗോത്ര വര്‍ഗ്ഗക്കാരുടെ സമരമാണ് ഉല്‍ ഗുലന്‍ എന്ന മഹാവിപ്ലവം. ബിര്‍സ മുണ്ടയായിരുന്നു സമരത്തിന്‍റെ നേതാവ്.

റാമ്പ കലാപം: ആന്ധ്രയിലെ റാമ്പ ഗിരിവര്‍ഗ്ഗ മേഖലയിലെ ആളുകളുടെ പോരാട്ടമാണ് 1879 ലെ റാമ്പാ കലാപത്തിനു വഴിവച്ചത്. നികുതി വര്‍ദ്ധനയും പീഡനങ്ങളുമായിരുന്നു കലാപത്തിന്‍റെ കാരണം. അല്ലൂരി സീതാരാമ രാജു, അമാല്‍ റെഡ്ഡി എന്നിവരായിരുന്നു നേതാക്കള്‍.

കേരളത്തിലെ ചെറിയ സമരങ്ങള്‍ ഒറ്റനോട്ടത്തില്‍

1600- കുഞ്ഞാലിമരയ്ക്കാര്‍ നാലാമനെ പോര്‍ത്തുഗീസുകാര്‍ വധിച്ചു.
1697- ഇംഗ്ളീഷുകാര്‍ക്കെതിരെ ആറ്റിങ്ങല്‍ ലഹള.

1704-1705- തലശ്ശേരിയില്‍ ഇംഗ്ളീഷുകാര്‍ക്കെതിരെ ആക്രമണം.
1721- ആറ്റിങ്ങലിലും അഞ്ചുതെങ്ങിലും ഇംഗ്ളീഷുകാരെ കൈയേറ്റം ചെയ്തു. 29 ഇംഗ്ളീഷുകാര്‍ കൊല്ലപ്പെട്ടു.
1741- കുളച്ചല്‍ യുദ്ധം. ഡച്ചു സൈന്യത്തെ തിരുവിതാംകൂര്‍ സൈന്യം പരാജയപ്പെടുത്തി.
1792- ശ്രീരംഗപട്ടണം ഉടന്പടി. മലബാര്‍ ബോംബെ സംസ്ഥാനത്തിന്‍റെ ഭാഗമായി ഈസ്റ്റിന്‍ഡ്യാ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തില്‍.
1793-1797- ഇംഗ്ളീഷുകാര്‍ക്കെതിരെ പഴശ്ശിരാജാവിന്‍റെ "ആദ്യത്തെ പഴശ്ശി കലാപം.'
1795- ഈസ്റ്റിന്‍ഡ്യാ കമ്പനിയും തിരുവിതാംകൂറും തമ്മിലുള്ള ഉടന്പടി പ്രകാരം തിരുവിതാംകൂറിന്‍റെ മേല്‍ക്കോയ്മ കമ്പനിക്ക്.
1799- മലബാറിനെ മദ്രാസ് സംസ്ഥാനത്തോടു ചേര്‍ത്തു. - കൊച്ചിയില്‍ ഈസ്റ്റിന്‍ഡ്യാ കമ്പനിയുടെ മേല്‍ക്കോയ്മ.

1800-1805- "രണ്ടാം പഴശ്ശികലാപം' ഇംഗ്ളീഷുകാര്‍ പഴശ്ശിരാജാവിന് മാപ്പ് പ്രഖ്യാപിച്ചു. 1805 നവംബര്‍ 30-ന് പഴശ്ശിരാജാവ് കൊല്ലപ്പെട്ടു.
1803- കൊച്ചിയില്‍ റസിഡണ്ട് മെക്കാളെയ്ക്കെതിരെ നായന്മാരുടെ ലഹള. 300 പേര്‍ മരിച്ചു.
1809- വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം. യുദ്ധത്തില്‍ പരാജയപ്പെട്ട വേലുത്തമ്പി മണ്ണടിക്ഷേത്രത്തില്‍ ആത്മഹത്യചെയ്തു.
1818- വയനാട്ടിലെ ആദിവാസികളായ കുറിച്യരുടെ ലഹള.
1834- കൊച്ചിയില്‍ ദിവാന്‍ എടമന ശങ്കരമേനോന്‍റെ അഴിമതികള്‍ക്കെതിരെ കലാപം. ദിവാന്‍ പിരിച്ചുവിടപ്പെട്ടു.
1836- മലബാറിലെ മാപ്പിളകൃഷിക്കാരുടെ കലാപം. 1851- വരെ 22 ലഹളകള്‍ നടന്നു.
WEBDUNIA|
1837- മാറുമറയ്ക്കാനുള്ള സ്വാതന്ത്യത്തിനുവേണ്ടി കന്യാകുമാരി ജില്ലയില്‍ ചാന്നാര്‍ സ്ത്രീകളുടെ കലാപം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :