1931 - അഞ്ചാം സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം വടകരയില്‍.
ബംഗാള്‍ നേതാവ് ജെ. എം. സെന്‍ഗുപ്ത ആധ്യക്ഷതവഹിച്ചു. കേരള സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു. ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുളള പ്രക്ഷോഭണം ആരംഭിക്കാന്‍ തീരുമാനിച്ചു. പത്മാവതി ആഷര്‍, നരിമാന്‍, ടി. പ്രകാശം, തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിച്ചു.
ഗുരുവായൂര്‍ സത്യാഗ്രഹം ( 1931-31) ആരംഭിച്ചു. ( നവം1)
തിരുവിതാം കൂറില്‍ പൊന്നറ ശ്രീധരന്‍റെ നേതൃത്വത്തില്‍ യൂത്ത് ലീഗ്.
1932- ആറാം സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം സാമുവല്‍ ആഗോണിന്‍റെ അധ്യക്ഷതയില്‍ കോഴിക്കോട്. നിയമവിരുദ്ധമായതു കൊണ്ട് സംഘാടകരും നേതാക്കളും അറസ്റ്റില്‍.
കോഴിക്കോട്ടും കണ്ണൂരും പിക്കറ്റിംഗ് സമരം എ. വി. കുട്ടിമാളു അമ്മ കൈക്കുഞ്ഞുമായി പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ച് ജയിലില്‍ പോയി.
അഖില തിരുവിതാംകൂര്‍ സംയുക്ത രാഷ്ട്രീയ സമിതി രൂപം കൊണ്ടു.
ഗുരുവായൂര്‍ സത്യാഗ്രഹത്തോടനുബന്ധിച്ച് കെ കേളപ്പന്‍ മരണം വരെ നിരാഹാര സത്യാഗ്രഹവ്രതം. ഗാന്ധിജിയുടെ നിര്‍ദ്ദേശമനുസരിച്ച് സമരം പിന്‍വലിച്ചു. ( സെപ്തംബര്‍ 13)
1933-തിരുവിതാംകൂര്‍ നിവര്‍ത്തന പ്രക്ഷോഭണം ആരംഭിച്ചു. കേരളമൊട്ടാകെ ഗുരാവായൂര്‍ ദിനം കൊണ്ടാടി.(ജനു .8)
തൃശൂരിലെ തൊഴിലാളികള്‍ പൊതു പണിമുടക്ക് നടത്തി.
1934- സോഷ്യലിസ്റ്റ് ആശയഗതിയുളള കോണ്‍ഗ്രസ്സുകാര്‍ കെ. കേളപ്പന്‍റെ അധ്യക്ഷതയില്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. സി. കെ. ഗോവിന്ദന്‍ നായര്‍ പ്രസിഡണ്ടും പി. കൃഷ്ണപിളള സെക്രട്ടറിയും.
ഇ. എം. എസ്. നന്പൂതിരിപ്പാട് അഖിലേന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളം മഹാരാജാസ് കോളേജില്‍ പഠിപ്പു മുടക്ക്- കൊച്ചി രാജ്യത്ത് ആദ്യത്തെ വിദ്യാര്‍ത്ഥി സമരം.
കര്‍ഷക പ്രക്ഷോഭണങ്ങള്‍ പലയിടത്തും.
1935 - ഏഴാമത് കേരളാ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് സമ്മേളനം കോഴിക്കോട്. സംഘടന ഇടതുപക്ഷ വാദികളുടെ പിടിയില്‍. സി. കേശവന്‍റെ കോഴഞ്ചേരി പ്രസംഗം ( മേയ് 11) രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. തുടര്‍ന്ന് തിരുവിതാംകൂര്‍ മുഴുവന്‍ വ്യാപകമായപ്രക്ഷോഭണങ്ങള്‍. നിവര്‍ത്തന പ്രക്ഷോഭകരുടെ ആവശ്യം ഗവണ്‍മെന്‍റ് അംഗീകാരം.
1936.തിരുവിതാം കൂറില്‍ ക്ഷേത്രപ്രവേശന വിളംബരം (നവം.12)
എ. കെ. ഗോപാലന്‍റെ " പട്ടിണിമാര്‍ച്ച്' കണ്ണൂര്‍ മുതല്‍ മദ്രാസ് വരെ 750 മൈല്‍ ദൂരം കാല്‍നടയായി മാര്‍ച്ച് നടത്തി. പി. നാരായണന്‍ നായര്‍ പ്രസിഡന്‍റും കെ. എ. കേരളീയന്‍ സെക്രട്ടറിയുമായി അഖിലമലബാര്‍ കര്‍ഷക സംഘം രൂപീകരിച്ചു.
കൊച്ചിയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സ്ഥാപിക്കപെട്ടു, കൊച്ചിയില്‍ ഉത്തരവാദഭരണം ആവശ്യപ്പെട്ടു.
1937 മദ്രാസ് ലെജിസ്റ്റേീവ് കൗണ്‍സിലിലേക്കു തെരഞ്ഞെടുപ്പ്. മിക്കസീറ്റുകളും കോണ്‍ഗ്രസിന് . സി.രാജഗോപാലാചാരി പ്രധാന മന്ത്രിയായിമദ്രാസില്‍ മന്ത്രിസഭ.
1938 മലബാറില്‍ നിന്ന് കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ മന്ത്രിസഭയില്‍.മലബാറില്‍ മുസ്ളീം ലീഗ് ഒരു നിര്‍ണായക ശക്തിയായിത്തുടങ്ങി.
അഖില കൊച്ചി രാഷ്ട്രീയ സമ്മേളനം തൃശൂരില്‍ ഡോ. പട്ടാഭിസീതരാമയ്യ അധ്യക്ഷന്‍.
കൊച്ചിയില്‍ ഉത്തരവാദഭരണ പ്രക്ഷോഭണം നടത്താന്‍ തീരുമാനിച്ചു.