1920 - മലബാര്‍ ജില്ലാടിസ്ഥാനത്തിലുളള കോണ്‍ഗ്രസ്സിന്‍റെ അവസാന സമ്മേളനം മഞ്ചേരിയില്‍. (ഏപ്രില്‍ 28) 1300 ഓളം പ്രതിനിധികള്‍.
മിതവാദികളും തീവ്രവാദികളും തമ്മില്‍ ആശയസംഘട്ടനം.
ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍. - ഗാന്ധിജി യും മൗലാനാ മുഹമ്മദാലിയും കോഴിക്കോട്ട് നിസ്സഹകരണ പ്രസ്ഥാനവും പ്രക്ഷോഭണവും.
കൊല്ലത്തും തിരുവനന്തപുരത്തും കോണ്‍ഗ്രസ് കമ്മിറ്റികള്‍. എ. കെ. പിളള മുന്‍കൈയെടുത്തു.
1921 - കോണ്‍ഗ്രസ്സിന്‍റെ അഖില കേരളാടിസ്ഥാനത്തിലുളള ആദ്യത്തെ രാഷ്ട്രീയസമ്മേളനം ഒറ്റപ്പാലത്ത് (ഏപ്രില്‍ 23) കേരളത്തിന്‍റെ എല്ലാ ഭാഗത്തു നിന്നുമുളള പ്രതിനിധികള്‍ ടി.പ്രകാശം അധ്യക്ഷന്‍. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ.
-മലബാര്‍ ലഹള . ഓഗസ്റ്റ് 20-ാം തീയതി ആരംഭിച്ച ലഹളയില്‍ പതിനായിരത്തില്‍പരം ആള്‍ക്കാര്‍ മരിച്ചു. വാഗണ്‍ ട്രാജഡി(നവംബര്‍10) - അടച്ചുപൂട്ടിയ തീവണ്ടി വാഗണില്‍ 64 പേര്‍ ശ്വാസംമുട്ടി മരിച്ചു. യാക്കൂബ് ഹസനെ കോഴിക്കോട്ട് അറസ്റ്റ് ചെയ്തതില്‍ കേരളമാകെ പ്രതിഷേധം
സി. രാജഗോപാല്‍ തൃശൂരില്‍ പ്രസംഗിച്ചു.
1922 - തിരുവിതാം കൂറില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍
1923 - കോണ്‍ഗ്രസ്സിന്‍റെ രണ്ടാം പ്രവിശ്യാ സമ്മേളനം. പാലക്കാട്.സരോജിനി നായിഡു അധ്യക്ഷത വഹിച്ചു. മിശ്രഭോജനവും പല സമ്മേളനങ്ങളും.
കെ. മാധവന്‍നായര്‍, കെ. പി. കേശവമേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നന്പൂതിരിപ്പാട് എന്നിവരുടെ ശ്രമഫലമായി സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിത്തന്നെ മാതൃഭൂമി പത്രംകോഴിക്കോട്ട് പ്രസിദ്ധീകരണമാരംഭിച്ചു. (മാര്‍ച്ച് 17)
ഖിലാഫത്ത് സമ്മേളനം തലശ്ശേരിയില്‍ . ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് ഡൊ. സെയ്തു മുഹമ്മദ് അധ്യക്ഷത വഹിച്ചു.
1924 - വൈക്കം സത്യാഗ്രഹം ( 1924 ഏപ്രില്‍ -1925 മാര്‍ച്ച്)
മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സാഹിബ് " അല്‍ അമീന്‍' പത്രം തുടങ്ങി
1925 - ഗാന്ധിജി കേരളത്തില്‍
1927 കോണ്‍ഗ്രസ്സിന്‍റെ മൂന്നാം പ്രവിശ്യാ സമ്മേളനം കോഴിക്കോട്. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടണമെന്നഭ്യര്‍ത്ഥിക്കുന്ന പ്രമേയം പാസാക്കി. ഗാന്ധിജി വീണ്ടും കേരളത്തില്‍
നാലാമത്തെ സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനം പയ്യന്നൂരില്‍ ( മേയ് 25-27) പണ്ഡിറ്റ് നെഹ്റു അധ്യക്ഷന്‍. ഇന്ത്യയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം അവകാശപ്പെട്ടുകൊണ്ടുളള പ്രമേയം പാസാക്കി. നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദ ഭരണവും കേരള സംസ്ഥാന രൂപീകരണവും ആവശ്യപ്പെട്ടു.
റെയില്‍വേ തൊഴിലാളികള്‍ പണിമുടക്കി.
1929 - സര്‍. എം. വിശ്വേശ്വരയ്യരുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സമ്മേളനം ഉത്തരവാദഭരണം ആവശ്യപ്പെട്ടു.
1930 - പയ്യന്നൂരിലും ( ഏപ്രില്‍15) കോഴിക്കോട്ടും ( മേയ് 12) ഉപ്പു നിയമ ലംഘനം. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പൈടെ അഞ്ഞൂറോളം പേര്‍ അറസ്റ്റില്‍. ജയില്‍ ശിക്ഷ, പൊലീസ് മര്‍ദ്ദനം. കോണ്‍ഗ്രസ് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു.