അതിനിടെ മികച്ച വാഗ്മിയായി തീര്‍ന്ന ടി.കെ.മാധവന്‍ തന്‍റെ ആശയങ്ങള്‍ നാടുനീളെ പ്രസംഗിച്ചു. അങ്ങനെ ഒരു ജ-നകീയ ശക്തി ഇതിനെതിരെ ഉണര്‍ന്നെണീറ്റു.
അയിത്തോച്ചാടനവും ക്ഷേത്ര പ്രവേശനവും മനുഷ്യാവകാശമാണ് എന്ന് വാദിച്ച മാധവന് കേരളത്തിലെ ജ-ാതിവ്യവസ്ഥയെ കുറിച്ച് കോണ്‍ഗ്രസിനെയും അതിന്‍റെ ആത്മീയ നേതാവായ ഗാന്ധിജിയെയും അറിയിക്കാന്‍ കഴിഞ്ഞു.
ഗാന്ധിജ-ിയുമായി അദ്ദേഹം അടുത്തു. അയിത്തോച്ചാടനം കോണ്‍ഗ്രസിന്‍റെ കര്‍മ്മപരിപാടികളില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിജ-യിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ മകന്‍ ഡോ.ബാബു വിജ-യനാഥിനെ എഴുത്തിനിരുത്തിയത് ഗാന്ധിജ-ിയായിരുന്നു.
വൈക്കം സത്യാഗ്രഹം ഒരു വന്‍ വിജ-യമാക്കിയതില്‍ പ്രധാനം പി.കെ.മാധവന്‍റെ നേതൃത്വപാടവവും കര്‍മ്മകുശലതയുമായിരുന്നു.
മധു വര്‍ജ്ജന പ്രസ്ഥാനം, ഖാദി പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മാധവന്‍ എസ്.എന്‍.ഡി.പി യോഗത്തെ ഒരു ജ-നകീയമായ പ്രസ്ഥാനമാക്കി തീര്‍ക്കുന്നതിലും വലിയ പങ്ക് വഹിച്ചു.
സാഹിത്യ സമാജ-ം വായനശാല, സ്ത്രീ സമാജ-ം തുടങ്ങിയവ കൂടി എസ്.എന്‍.ഡി പി യുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയത് മാധവനായിരുന്നു
1928 ല്‍ അദ്ദേഹം ഡോ.പി.പല്‍പ്പു വിനെക്കുറിച്ച് ഒരു പുസ്തകമെഴുതി.
1885 ല്‍ പ്രസിദ്ധമായ കോമലേഴത്ത് കുടുംബത്തിലായിരുന്നു മാധവന്‍റെ ജ-നനം. പ്രതാപൈശ്വര്യങ്ങള്‍ ത്യജ-ിച്ച് നിന്ദിതരുടെയും പീഢിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച മാധവന്‍ ഒരു മാതൃകാ പുരുഷനാണ്.