ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ വെബ്സൈറ്റ്

WEBDUNIA|
റിലീസ് ചെയ്‌‌ത പുതിയ ചിത്രം കാണാന്‍ എന്തെല്ലാം ത്യാഗം സഹിക്കും? ഒന്നുകില്‍ സമയത്തിനു മുമ്പേ റിസര്‍വേഷന്‍ ചെയ്യുക. അല്ലെങ്കില്‍ തിരക്കു പിടിച്ച ക്യൂവില്‍ ഉന്തിത്തള്ളാന്‍ തയ്യാറാകണം. ഒരു വിധത്തില്‍ അകത്തു കയറിയാലോ ഏതെങ്കിലും മൂലയിലായിരിക്കും സീറ്റു ലഭിക്കുക. ആസ്വദിച്ചു ഫിലിം കാണാന്‍ തിരക്കൊഴിഞ്ഞ ശേഷം ഒരിക്കല്‍ കൂടി വരേണ്ടി വരും.

എന്നാല്‍ ഈ കഷ്ടതകള്‍ മുന്നില്‍ കണ്ടാണ് ടി വി 18 ന്‍റെ ബിഗ് ട്രീ എന്‍രര്‍ ടൈയ്ന്‍‌മെന്‍റ് ടിക്കറ്റ് ബുക്കു ചെയ്യാവുന്ന ഒരു വെബ്‌സൈറ്റ് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബൂക്ക് മയ് ഷോ ഡോട്ട് കോമെന്ന വെബ് സൈറ്റിലൂടെ വീട്ടിലിരുന്നു തന്നെ പുതിയ ചിത്രത്തിനുള്ള ടിക്കറ്റ് ബുക്കു ചെയ്യാവുന്ന സൌകര്യമാണ് വെബ്സൈറ്റ് നിങ്ങളുടെ വാതിലില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 27 നഗരങ്ങളിലെ തീയറ്ററുകളിലെ സിനിമകളുടെയും അല്ലാത്ത സാംസ്ക്കാരിക പരിപാടികളുടേയും ടിക്കറ്റുകള്‍ നിങ്ങള്‍ക്ക് ബുക്കു ചെയ്യാനാകും. ചലച്ചിത്രങ്ങള്‍, വലിയ ഗെയിമുകള്‍ നഗരത്തിലെ മറ്റു വങ്കിട വിനോദപരിപാടികള്‍ എന്നിവയാണ് ബുക്കിംഗ് സൈറ്റിന്‍റെ പരിധിയില്‍ എത്തുന്നത്. സൈറ്റില്‍ ബുക്കു ചെയ്യുന്നവര്‍ക്ക് ഏതാനും കിഴിവുകളും സൈറ്റ് നല്‍കുന്നുണ്ട്.

ചലച്ചിത്രങ്ങള്‍ക്ക് 25 ശതമാനം ഡിസ്‌ക്കൌണ്ടാണ് ഇപ്പോള്‍ നല്‍കുന്നത്. ഇവരുടെ സൈറ്റിലൂടെര്യും കോള്‍ സെന്‍രര്‍ വഴിയും ചിത്രം എത്തുന്നതിനു 45 മിനിറ്റു മുമ്പ് വരെ ചിത്രത്തിന്‍റെ ടിക്കറ്റ് നേടാന്‍ സൌകര്യമുണ്ട്. മെഗാസ്റ്റാര്‍ ഷാരൂഖ് നായകനായ ഇന്ത്യന്‍ വനിതാ ഹോക്കിടീമിന്‍റെ കഥപറഞ്ഞ ‘ചക്ക് ദേ ഇന്ത്യ’യ്‌ക്കായിരുന്നു ഈ ഓഫര്‍ ആദ്യം നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :