എങ്ങുമെത്താതെ കായിക ഇന്ത്യ

FILEFILE
അമ്പതുകളുടെ പകുതിയിലാണ് ഇന്ത്യ വമ്പന്‍ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ചു തുടങ്ങിയത്. 1952 ല്‍ ഇംഗ്ലണ്ടിനെതിരെ മദ്രാസില്‍ ഇന്ത്യ ആദ്യ വിജയം നേടി. ഈ വര്‍ഷം അതന്നെ ആദ്യ പരമ്പര വിജയവും ഇന്ത്യ സ്വന്തമാക്കി. പാകിസ്ഥാനെതിരെയായിരുന്നു ജയം. 1956 ല്‍ കിവീസിനെതിരെയും വിജയിച്ച ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും സമനിലയില്‍ കുരുക്കി. അന്ന് വരെ ഇന്ത്യയ്‌ക്ക് കീഴടക്കാന്‍ കഴിയുമായിരുന്ന ഒരേയൊരു ടീം കിവീസ് മാത്രമായിരുന്നു.

പിന്നീട് ബിഷന്‍ സിംഗ് ബേദി ശ്രീനിവാസന്‍ വെങ്കട്ട രാഘവന്‍ ഭഗവത് ചന്ദ്രശേഖര്‍ എന്നിവരുടെ സ്പിന്‍ മികവിലും സുനില്‍ ഗവസ്ക്കര്‍ ഗുണ്ടപ്പ വിശ്വനാഥ് എന്നിവരുടെ ബാറ്റിംഗ് മികവിലും ഇന്ത്യ അജിത് വഡേക്കറുടെ നേതൃത്വത്തില്‍ കീഴടക്കി. ടെസ്റ്റില്‍ ആദ്യമായി 434 വിക്കറ്റുകള്‍ സ്വന്തമാക്കിയ കപിലിന്‍റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിനു വസന്ത കാലമായി.

അതുവരെ 34 സെഞ്ച്വറികളുമായി ടെസ്റ്റില്‍ ആദ്യം 10,000 റണ്‍സ് കടന്ന സുനില്‍ ഗവാസ്ക്കറായിരുന്നു ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്‌മാന്‍. 1980 കളില്‍ ഇന്ത്യയ്‌ക്ക് മികച്ച ടീം ഉണ്ടായി. മുഹമ്മദ് അസ്‌ഹറുദ്ദീന്‍‍, വെംഗ്സര്‍ക്കര്‍, ശാസ്ത്രി എന്നിവരുടെ മികവില്‍ 1986ലാണ് ഇന്ത്യയ്‌ക്ക് പുറത്ത് ഇന്ത്യ ഒരു ടെസ്റ്റ് വിജയം നേടുന്നത് ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണില്‍. 470 ടെസ്റ്റുകളില്‍ ഇതുവരെ ഇന്ത്യ കളിച്ചു. 92 ആണ് ജയം.

ഫുട്ബോളില്‍ ഏറെയൊന്നും മുന്നോട്ട് പോകാനായിട്ടില്ലെങ്കിലും ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു ഇന്ത്യയിലേക്ക് ഫുട്ബോളിന്‍റെയും വരവ്. എന്നാല്‍ വാണിജ്യ താല്പര്യങ്ങള്‍ ലഭിക്കാത്ത ഇന്ത്യന്‍ ഫുട്ബോള്‍. ക്രിക്കറ്റിനും ഹോക്കിക്കും ഒപ്പം ഓടിയെത്താന്‍ കഴിയാതെ അണച്ചു നില്‍ക്കുകയാണ്. ആദ്യ കാലത്ത് സൈനികരായിരുന്നു ഇന്ത്യയില്‍ പന്തു തട്ടിയിരുന്നതെങ്കില്‍ അത് ക്ലബ്ബ് ലവലിലേക്ക് എത്തിയത് 1900 ന്‍റെ പ്രാരംഭ ദശകങ്ങളിലായിരുന്നു.

എന്നാല്‍ സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ദശകങ്ങളിലും ഇന്ത്യയ്‌ക്ക് അഭിമാനിക്കാന്‍ വക നല്‍കിയിരുന്നത് ഹോക്കിയായിരുന്നു. 1928 മുതല്‍ 1956 വരെയുള്ള കാലഘട്ടം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ദാദയെന്ന ഓമനപ്പേരില്‍ സഹ കളിക്കാര്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌‌തിരുന്ന ധ്യാന്‍ ചന്ദെന്ന മേജറുടെ കളിമികവും ഇന്ത്യയ്‌ക്ക് കൂട്ടുണ്ടായിരുന്നു.

പിന്നീട് ടര്‍ഫിലെ മാറ്റവും യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ മികവും കണ്ടെത്തിയതോടെ ഇന്ത്യ പിന്നിലേക്കു പോയി. 1973 ല്‍ രണ്ടാം സ്ഥാനവും പാകിസ്ഥാനെ പരാജയപ്പെടുത്തി 1975 ല്‍ നേടിയ ലോകകപ്പ് കൂടി ഒഴിച്ചാല്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ ഏഷ്യയില്‍ ഒതുങ്ങി നില്‍ക്കുകയാണ്. ലോകകപ്പില്‍ 1998 ല്‍ ഒമ്പതാം സ്ഥാനവും 2002 ല്‍ പത്താം സ്ഥാനവും 2006 ല്‍ പതിനൊന്നാം സ്ഥാനവുമായി ചുരുങ്ങി.

ഒരിക്കല്‍ പോലും പരാജയപ്പെടാതെ 24 ഒളിമ്പിക്‍സ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ആറു ഒളിമ്പിക്‍സുകളില്‍ തുടര്‍ച്ചയായി സ്വര്‍ണ്ണം നേടി. അതിനു ശേഷം ടോക്യോയിലും ഹെല്‍‌സിങ്കിയിലും മറ്റു രണ്ടെണ്ണം കൂടി. 1932 ല്‍ ലോസ് ഏഞ്ചത്സില്‍ ഇന്ത്യ അമേരിക്കയെ 24-1 നു പരാജയപ്പെടുത്തിയ സംഭവം വരെയുണ്ടായിട്ടുണ്ട്. 1935 ല്‍ ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ പര്യടനത്തില്‍ 4 3 മത്സരങ്ങളില്‍ അടിച്ചു കൂട്ടിയത് 584 ഗോളാണ്. ഇതില്‍ 201 ഉം ധ്യാന്‍ ചന്ദിന്‍റേതായിരുന്നു.

സമ്പന്നതയുടെയും ഗ്ലാമറിന്‍റെയും ലോകത്തെ ഗെയിമുകളിലേക്കും ഇന്ത്യ സ്വാതന്ത്ര്യത്തിനു ശേഷം കൈ കടത്തി. അറുപതുകളിലായിരുന്നു ടെന്നീസിലേക്ക് ഇന്ത്യയുടെ പ്രവേശനം. പണക്കാര്‍ മാത്രം കളിക്കുകയും പരിശീലിക്കുകയും ചെയ്‌‌തിരുന്ന ടെന്നീസില്‍ അഖ്തര്‍ അലി, സീഷന്‍ അലിയിലൂടെയാണ് തുടങ്ങിയത് 1967 ഡെവിസ് കപ്പില്‍ സെമിയില്‍ എത്തിയ ഇവര്‍ ഈ വഴിയിലെ താര തെളിച്ചിട്ടിട്ടാണ് കടന്നു പോയത്.

പിന്നീട് അമൃത് രാജ് സഹോദര്‍ന്‍‌മാരിലൂടെ ഗെയിം കൂടുതല്‍ പ്രചാരം പ്രാപിച്ചു. പുതിയ തലമുറയായ ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, സാനിയാ കാലഘട്ടമായതോടെ ഇന്ത്യ മുഴുവന്‍ റാക്കറ്റിനെയും പന്തിനെയും ശ്രദ്ധിച്ചു തുടങ്ങി. പേസ് ഭൂപതി സഖ്യമെത്തിയതോടെ ഇന്ത്യ മികവിലേക്ക് കുതിപ്പു തന്നെ നടത്തി.

വ്യക്തിഗത മികവില്‍ ഹൈദ്രാബാദ് ഓപ്പണിലൂടെ ലോക ടെന്നീസ് അസ്സോസ്സിയേഷന്‍ പട്ടികയിലെ കിരീടം ഉയര്‍ത്തിയ ആദ്യ ഇന്ത്യാക്കാരിയായ സാനിയയാണ് പുതിയ സെന്‍സേഷന്‍. കളിയിലും പുറത്തും അനുപമമായ സൌന്ദരം ആവാഹിക്കുന്ന അവരുടെ പിന്നാലെ കണ്ണു പായിക്കാതിരിക്കാന്‍ ഇന്ത്യാക്കാരനു കഴിയാതെ ആയിരിക്കുന്നു. ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റില്‍ മികവു കാട്ടുന്ന ആദ്യ ഇന്ത്യാക്കാരിയും അവരാണ്. 2005 യു എസ് ഓപ്പണില്‍ മഷോന വാഷിംഗ്ടണെ പരാജയപ്പെടുത്തി നാലാം റൌണ്ടില്‍ എത്തിയ സാനിയാ ജൂണിയര്‍ തലത്തില്‍ സാനിയാ വിംബിള്‍ഡണില്‍ 2003 ല്‍ കിരീടം ഡബിള്‍സില്‍ നേടിയിരുന്നു. ഡബിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പേസും ഭൂപതിയും ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തിയത്. നിരവധി ഗ്രാന്‍ഡ് സ്ലാമുകള്‍ കിരീടത്തിലുള്ള ഇരുവരും ഇപ്പോള്‍ വിദേശികളുമായി ചേര്‍ന്നാണ് കളിക്കുന്നത്.

1911 ലാണ് ഏഷ്യയിലെ തന്നെ ആദ്യത്തെ ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്നായ മോഹന്‍ ബഗാന്‍ പടിഞ്ഞാറന്‍ ബംഗാളില്‍ ഉദയം ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ സ്ഥിരമായി നേടിയിരുന്ന ഐ എഫ് എ ഷീല്‍ഡ് ഈസ്റ്റേണ്‍ യോര്‍ക്ക് ഷെയര്‍ റെജിമെന്‍റിനെ പരാജയപ്പെടുത്തി ആദ്യമായി ഉയര്‍ത്തിയ ഒരു ഇന്ത്യന്‍ ടീമും ഇതായിരുന്നു. . ഒരു പക്ഷേ സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യാക്കാര്‍ ബ്രിട്ടീഷുകാര്‍ക്കു മേല്‍ നേടുന്ന ആദ്യ വിജയം.

1970 ല്‍ ഇന്ത്യന്‍ ടീമെന്ന ആശയം ഉണ്ടാകുന്നതിനു മുമ്പ് ആദ്യമായി ലോകകപ്പ് കളിക്കാന്‍ ലഭിച്ച അവസരം നഷ്ടമാക്കി. 1950 ലെ ബ്രസീല്‍ ലോകകപ്പില്‍ കളിക്കാന്‍ ലഭിച്ച അവസരം ബൂട്ടിട്ടു കളീച്ചു പരിചയമില്ലാഞ്ഞതിനാലായിരുന്നു ഇന്ത്യ നഷ്ടമാക്കിയത്. 1951, 62 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യ 1956 മെല്‍ബണ്‍ ഒളിമ്പിക്‍സില്‍ നാലാം സ്ഥാനത്തെത്തിയതാണ് ആകെക്കൂടിയുള്ള നേട്ടം.

WEBDUNIA|
ദേശീയ ലീഗ് പോലെ ഇന്ത്യന്‍ ഫുട്ബോളിനെ സഹായിക്കുന്ന ഒട്ടേറെ പരിപാടികള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയെടുക്കാവുന്ന ഒരു താരത്തെയോ ഒരു ടീമിനെയോ ഫുട്ബോളില്‍ സംഭാവന ചെയ്യാന്‍ കഴിയാതെ വിറങ്ങലിക്കുകയാണ് ഇന്ത്യന്‍ ഫുട്ബോള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :