എങ്ങുമെത്താതെ കായിക ഇന്ത്യ

FILEFILE
സ്വാതന്ത്ര്യ സമരത്തിന്‍റെ മുമ്പും പിമ്പുമായിട്ട് പരന്നു കിടക്കുകയാണ് ഗെയിമുകളില്‍ ഇന്ത്യയുടെ കായിക പാരമ്പര്യം. രാജ്യാന്തര തലത്തില്‍ വിയര്‍ക്കുകയും വിളറുകയും വിളറുകയും ചെയ്യുന്ന ഇന്ത്യന്‍ ഗെയിമുകളില്‍ ക്രിക്കറ്റിനു മാത്രമാണ് മിടുക്കോടു കൂടിയ പ്രയാണം സാധ്യമായത്. സ്വാതന്ത്ര്യത്തിനു ശേഷം അറുപതു വര്‍ഷമായിട്ടും കാര്യമായ നേട്ടമുണ്ടാക്കാതെ സാന്നിദ്ധ്യം അറിയിച്ചു തന്നെ നില നില്‍ക്കുകയാണ്. മറ്റു ഗെയിമുകള്‍.

തുച്ഛമായ രാജ്യങ്ങള്‍ മാത്രം പങ്കാളിത്തം വഹിക്കുന്ന ഗെയിമായതിനാലാകാം സ്തുത്യര്‍ഹമായ ഒരു പാരമ്പര്യവും മികവും ഈ ഗെയിമില്‍ ഇന്ത്യയ്‌ക്കുണ്ടായത്.സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇന്ത്യയില്‍ ക്രിക്കറ്റിനു വന്‍ പ്രചാരമായിരുന്നു ലഭിച്ചത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡാകാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനു കഴിഞ്ഞത് തന്നെയാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതമാകുന്നു എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണം.

തങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്നിടത്തെല്ലാം സ്വന്തം കളികളും പ്രചരിപ്പിക്കുന്ന ബ്രിട്ടീഷുകാരന്‍റെ ബുദ്ധി കോളനി രാജ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ മികവില്‍ അവരേക്കാള്‍ മുന്നിലായി അടിമ രാജ്യങ്ങളുടെ വളര്‍ച്ച. അതു കൊണ്ട് തന്നെ ദേശീയകളിയായ ഹോക്കിയേക്കാള്‍ മൂല്യം ക്രിക്കറ്റിനു കരഗതമായി. 1983 ല്‍ കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ ആ‍ദ്യമായി ലോകകപ്പ് നേടുന്നതു വരെ ബംഗ്ലാദേശിനും സിംബാബ്‌വേയ്‌ക്കും ഇപ്പോള്‍ ലഭിക്കുന്ന പ്രാധാന്യം മാത്രമേ ഇന്ത്യന്‍ ടീമിനു ലഭിച്ചിരുന്നുള്ളൂ. അതിനു ശേഷം ശക്തമായ പാരമ്പര്യമായിരുന്നു ഇന്ത്യയുടേത്.

പിന്നീട് ഗാംഗുലിയുടെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കയിലെ രണ്ടാം സ്ഥാനത്ത് എത്തിയ ഇന്ത്യ ഒട്ടേറെ താരങ്ങളാല്‍ സമ്പുഷ്ടമാണ് ഇപ്പോള്‍. മുഹമ്മദ് അസ്‌ഹറുദ്ദീന്‍, അനില്‍ കുംബ്ലേ എന്നിങ്ങനെ ലോകം അറിഞ്ഞ നിര ഇപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഗാംഗുലി, ദ്രാവിഡ്, ധോനി എന്നിവരില്‍ എത്തി നില്‍ക്കുന്നു.

ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനൊപ്പം ഇന്ത്യയില്‍ ക്രിക്കറ്റ് എത്തുന്നത് 1700 കളിലായിരുന്നു. 1721 ല്‍ ആദ്യമായി ഒരു ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് മത്സരം നടന്ന ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിക്കുന്നത് 1848ല്‍ മുംബൈയില്‍ പാഴ്‌സികളായിരുന്നു. പിന്നീട് യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കളിക്കാന്‍ പോയ പാഴ്സികള്‍ ഒരിക്കലും ഇതൊരു വന്‍ ശക്തിയായി ഇന്തയില്‍ രൂപപ്പെടുമെന്നു കരുതിയിരുന്നില്ല.

1900 കളോടെ ഇന്ത്യയില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കാന്‍ ക്രിക്കറ്റിനായി. ഈ വര്‍ഷം തന്നെ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോയി പേര് സമ്പാദിക്കാന്‍ ഇന്ത്യന്‍ താരങ്ങളായ രഞ്ജിത്ത് സിംഗ്ജിക്കും ദുലീപ് സിംഗ്‌ജിക്കും കഴിഞ്ഞു. 1911 മുതല്‍ ഇന്ത്യയിലെ ശക്തമായ അഭ്യന്തര ക്രിക്കറ്റ് നടന്നക്കുന്നതും ഇവരുടെ പേരിലാണ്. അതിനു ശേഷം ഇന്ത്യയുടെ ടീം ആദ്യമായി ഒരു ഔദ്യോഗിക പര്യടനം നടത്തിയെങ്കിലും കൌണ്ടി ടീമിനെതിരെയായിരുന്നു കളി.

1926 ല്‍ ഇമ്പീരിയല്‍ ക്രിക്കറ്റ് കൌണ്‍സിലിന്‍റെ പ്രത്യേക ക്ഷണത്തില്‍ ഇന്ത്യ ടെസ്റ്റില്‍ അരങ്ങേറാന്‍ ആറു വര്‍ഷം കാത്തിരുന്നു 1932 ല്‍ സി കെ നായ്‌ഡുവിന്‍റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ആദ്യ ടെസ്റ്റ് മത്‌സരത്തില്‍ കളിച്ചത്. പിന്നീട് 1930 മുതല്‍ 40 വരെ കളിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും ജയിക്കാനായില്ല. സ്വതന്ത്ര്യം നേടിയതിന്‍റെ പിറ്റേ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ പരമ്പര. ഇതിഹാസതാരം ഡോണ്‍ ബ്രാഡ്‌മാന്‍റെ ഓസ്‌ട്രേലിയയോട് 4-0 നയിരുന്നു പരാജയം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :