ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍ ഉദ്ഘാടന സിനിമ

budha collapsed in shame  film
PROPRO
സ്ത്രീകള്‍ക്ക് ഏറെ വിലക്കുകള്‍ കല്‍പ്പിച്ചിരിക്കുന്ന അഫ്ഗാന്‍ സമൂഹത്തില്‍, അയല്‍പക്കത്തുള്ള ആണ്‍കുട്ടി പുസ്തകം വായിക്കുത് ബക്ത എന്ന ആറു വയസ്സുകാരിയില്‍ പഠിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നതാണ് കഥാബീജം.

നിധിപോലെ വാങ്ങിയ നോട്ടൂബുക്കും പെന്‍സിലിനു പകരം അമ്മയുടെ ലിപ്സ്റ്റിക്കും കൈയ്യിലേന്തി സ്കൂളില്‍ ചേരാന്‍ ഇറങ്ങിതിരിക്കുന്ന അവള്‍ക്ക് മാര്‍ഗ്ഗമഖ്യേ നേരിടേണ്ടി വന്നത് കൂട്ടം ആണ്‍ കുട്ടികളെയാണ്.

ചുറ്റുമുള്ള താലിബാന്‍റെ ഭീകരമായ അക്രമങ്ങള്‍ക്ക് ദൃക്സാക്ഷികളായ അവര്‍ പരസ്പരം വെടിയുതിര്‍ത്തും പെണ്‍ കുട്ടികളെ കല്ലെറിഞ്ഞും പാദങ്ങള്‍ക്കിടയില്‍ മൈനുകള്‍ തിരുകിവെച്ചും മുതിര്‍വരെ അനുകരിച്ച് യുദ്ധം കളിക്കുകയായിതരുന്നു. ബക്തയെ അവര്‍ യുദ്ധത്തില്‍ അമേരിക്കന്‍ പക്ഷത്തു കാണുന്നൂ.
scene from Budha collapsed in shame
PROPRO


ഇവരെ ഒഴിവാക്കി മുന്നോട്ടു പോകുന്ന ബക്ത സ്കൂളുകളില്‍ ലിംഗ വിവേചനം നേരിടുന്നൂവെങ്കിലും എല്ലാ ക്ളേശങ്ങളും മറികടക്കുന്ന ബക്ത ഒടുവില്‍ ഒരു സ്കൂളില്‍ പ്രവേശനം നേടുന്നൂ. നീണ്ട യാത്രക്കൊടുവില്‍ വീട്ടീലേയ്ക്ക് മടങ്ങി വരുന്പോള്‍ ആദ്യം താലിബാനായി സ്വയം ചിത്രീകരിച്ചിരുന്ന കുട്ടീകള്‍ക്ക് അമേരിക്കക്കാരായി വേഷ പകര്‍ച്ച സംഭവിച്ചിരുന്നു..

വളരെ ലളിതമായ ചിത്രീകരണശൈലിയിലൂടെ ഒരു സംസ്ക്കാരത്തിന്‍റെ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് ഹന മഖ?ല്‍ ബഫ്. വരണ്ട പശ്ഛാത്തലത്തില്‍ ആശയ സന്പുഷ്ടമായ കഥകള്‍ പറയു ഇറാന്‍ സിനിമകള്‍ ഇഷ്ടപ്പെടു പ്രേക്ഷകര്‍ക്ക് ഈ ചിത്രവും ആസ്വാദ്യമാവും.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :