പത്തൊമ്പതുകാരിയായ ഹനയുടെ ആവിഷ്കാര തീവ്രമായ സിനിമ ‘ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം ‘എന്ന ചിത്രമാണ് ആണ് തിരുവനത്തപുരം രാജ്യാന്തര ചലചിത്രമേളയിലെ ഉദ്ഘാടന പ്രദര്‍ശനത്തിനെത്തുന്നത്.
ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന് എന്നാണ് മലയാളത്തില്‍ ഇതിനിട്ട പേര്`? ലജ്ജയണോ അതോ നാണക്കേടാണോ എന്നു സംശയം. ചിത്രത്തിന്റെ പ്രദര്‍ശനം ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം നിശാഗന്ധിയില്‍ നടക്കും. 2007 ലെ മോട്രിയന്‍ നവ സിനിമാ പുരസ്ക്കാരം നേടിയ ഈ ചിത്രത്തിന്റെ സംവിധായിക ഇറാന്‍കാരിയായ ഹനാ മഖ്ബല്‍ ബഫ് ആണ്
PRO
PRO
.
ലളിതമായ ആവിഷ്ക്കരണത്തിലൂടെ ഗൗരവമേറിയ പ്രമേയത്തെ അവതരിപ്പിക്കുകയാണ് തന്റെ ആദ്യ കഥാചിത്രത്തിലൂടെ ഈ പത്തൊന്‍പതുകാരി. ലോക പ്രശസ്ത സംവിധായകനായ മഖ്ബല്‍ ബഫിന്റെ മകളും, സമീറാ ബഖ്ഫലിന്റെ സഹോദരിയുമാണ് ഈ ചലച്ചിത്ര പ്രതിഭ.
മതാന്ധതയാല്‍ തകര്‍ക്കപ്പെട്ട ബുദ്ധ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവനത്തിനുവേണ്ടി പോരാടുന്ന അഫ്ഗാന് ജനതയിലെ ഇളം തലമുറയിലേക്കാണ് സംവിധായിക പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ അധിനിവേശ ശക്തികളുടെ പരസ്പര ഏറ്റുമുട്ടലുകള്‍ അഫ്ഗാനിസ്ഥാന്റെ സംസ്ക്കാരത്തില്‍ അവശേഷിപ്പിക്കുന്നത് മൗനത്തിലേയ്ക്ക് ഉള്‍വലിഞ്ഞ ജനതയെയാണ്.