പാളിച്ചയില്ല: കെ ആര്‍ മോഹനന്‍

KBJWD
രാജ്യാന്തര ചലച്ചിത്ര മേളയെക്കുറിച്ച്‌ ഉയര്‍ന്നു ‍വന്നിട്ടു‍ള്ള പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരവും ഖേദകരവുമാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ പറഞ്ഞു. ജൂറി അംഗങ്ങള്‍ക്കായി നൂറിലധികം സീറ്റുകള്‍ റിസര്‍വ്വ്‌ ചെയ്യുന്നുണ്ട്.

ജൂറി അംഗങ്ങള്‍ ആറ്‌ പേരല്ലെന്നും പതിനൊന്നു‍ പേരുണ്ടെന്നും എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്‌. അക്കാദമി ക്ഷണിച്ചിട്ടു‍ള്ള ഫെസ്റ്റിവല്‍ ഡയറക്ടര്‍മാര്‍, പ്രോഗ്രാമര്‍മാര്‍ തുടങ്ങിയവര്‍ക്ക്‌ കൈരളി തിയേറ്റില്‍ 19 സീറ്റും മറ്റു തീയേറ്ററുകളില്‍ പത്തിന്‌ താഴെ സീറ്റുകളും മാത്രമാണ്‌ നീക്കി വെച്ചിട്ടു‍ള്ളത്‌. ആ സീറ്റുകളില്‍ വോളണ്ടിയര്‍മാര്‍ ഇരിക്കാറില്ല.

വോളണ്ടിയര്‍മാര്‍ക്ക്‌ 200 രൂപ വീതം നല്‍കുന്നുവെന്ന വാര്‍ത്തയും തെറ്റാണ്‌. രാവിലെ 8 മുതല്‍ രാത്രി 12 വരെ അര്‍പ്പണബോധത്തോടെ ഫെസ്റ്റിവലിനെ സഹായിക്കാന്‍ നിയോഗിച്ചിട്ടു‍ള്ള വോളണ്ടിയര്‍മാര്‍ക്ക്‌ ഭക്ഷണച്ചിലവായി 75 രൂപയാണ്‌ നല്‍കുത്‌.

സിഗ്നേച്ചര്‍ ഫിലിമിനെക്കുറിച്ചുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്‌. ഇതിന്‌ മുമ്പ്‌ ഒരിക്കലും കെ എസ്‌ എഫ്‌ സി ഡി സിഗ്നേച്ചര്‍ ഫിലിം ചെയ്തിട്ടില്ല. ഷാജി എന്‍ കരുണ്, ലെനിന്‍ രാജേന്ദ്രന്‍, വി കെ പ്രകാശ്‌, രാജീവ്‌ മേനോന്‍ തുടങ്ങിയവരാണ്‌ മുന്‍പ്‌ സിഗ്നേച്ചര്‍ ഫിലിം ചെയ്തിട്ടു‍ള്ളത്‌. ഈ വര്‍ഷത്തേത്‌ ചെയ്ത വിപിന്‍ വിജയ്‌, നിരവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ വാങ്ങിയിട്ടുള്ള യുവ ചലച്ചിത്രകാരനാണ്‌. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞ ചിലവിലാണ്‌ ഇത്തവണ സിഗ്നേച്ചര്‍ ഫിലിം നിര്‍വ്വഹിച്ചിരിക്കുത്‌.

WEBDUNIA|
ആകെ പത്ത്‌ ഓട്ടോ‍റിക്ഷകളാണ്‌ ഡെലിഗേറ്റുകളുടെ സൗജന്യ യാത്രക്കായി ഒരുക്കിയിട്ടു‍ള്ളത്‌. അത്‌ മുഴുവന്‍ ഓരോ തിയേറ്ററില്‍ നിന്ന് മറ്റൊന്നി‍ലേക്ക്‌ യാത്ര ചെയ്യാനുള്ളതാണ്‌. അത്‌ എപ്പോഴും ഒരു സ്ഥലത്ത്‌ തന്നെ‍ കാണാതിരിക്കുതുകൊണ്ട്‌ അപ്രത്യക്ഷമായി എന്ന് പറയുന്നത് യുക്തിരഹിതമാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :