ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി... നടുവേദനയെന്ന പ്രശ്നം പിന്നെ ഉണ്ടാകില്ല !

നടുവ് വേദനയ്ക്ക് ഹോമിയോ ചികിത്സ

homeopathy ,  health ,  health tips ,  backpain ,  ഹോമിയോപ്പതി ,  നടുവ് വേദന , നടുവേദന ,  ആരോഗ്യം ,  ആരോഗ്യവാര്‍ത്ത
സജിത്ത്| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (12:48 IST)
ഹോമിയോപ്പതിയെക്കുറിച്ചുള്ള അജ്ഞതയാണ് പല കഠിന രോഗങ്ങള്‍ക്കും അത് പരീക്ഷിക്കാന്‍ പലരും മുതിരാത്തതിന് പ്രധാന കാരണം. എത്ര കഠിനമായ നടുവ് വേദനയ്ക്കും പിടലി വേദനയ്ക്കും ഹോമിയോപ്പതിയില്‍ ശക്തമായ നിവാരണ മാര്‍ഗ്ഗങ്ങളുണ്ട്.

പ്രായാധിക്യത്താല്‍ ഉണ്ടാവുന്ന നടുവ് വേദന. ഡിസ്കിന്റെ സ്ഥാന ചലനം , ഡിസ്കിന്റെ പുറന്തോട് പൊട്ടി ദ്രാവകം പുറത്ത് വരുന്നത് മൂലമുള്ള തുടങ്ങിയവയ്ക്ക് ഹോമിയോപ്പതി ചികിത്സ ഉത്തമം തന്നെയാണ് . രോഗ നിര്‍ണയത്തിന് സ്കാനിംഗ് സമ്പ്രദായം ഉപയോഗിക്കുമെങ്കിലും രോഗ ലക്ഷണത്തെ ആസ്പദമാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്.

കാലാവസ്ഥയെ ആസ്പദമാക്കിയും ഹോമിയോപ്പതിയില്‍ ചികിത്സ നടത്താറുണ്ട്. തണുപ്പ് കാലത്ത് വരുന്ന നടുവ് വേദനയ്ക്കും അല്ലാത്ത സമയത്ത് ശല്യപ്പെടുത്ത വേദനയ്ക്കും പ്രത്യേകം ചികിത്സാ വിധികളാണ് ഹോമിയോപ്പതിയിലുള്ളത്. എല്ലാത്തരം നടുവ് വേദനയും തുടക്കത്തില്‍ തന്നെ ഹോമിയോപ്പതിയില്‍ ചികിത്സിച്ചാല്‍ ഭേദമാവുമെന്നാണ് വിദഗ്ധ മതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :