ക്ഷീണം മാറാന്‍ കുമ്പളങ്ങ നീര് !

കുമ്പളങ്ങ, ആരോഗ്യം, ഔഷധം, രക്തശുദ്ധി, White Gourd, Health
BIJU| Last Modified ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (20:01 IST)
ഒരുപാട് ആരോഗ്യ ഗുണമുള്ള പച്ചക്കറിയാണ് കുമ്പളങ്ങ. രക്തശുദ്ധിക്കും, രക്തംപോക്ക്
തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രതിവിധിയാണ്. സ്വാദിനൊപ്പം ഒരുപാട്
ഔഷധഗുണങ്ങളും അടങ്ങിയ ഒന്നാണ് കുമ്പളങ്ങ. മലയാളിയുടെ പച്ചക്കറിക്കൂട്ടത്തില്‍ മുമ്പിലാണ് കുമ്പളങ്ങ. മത്തന്റെയും വെള്ളരിയുടെയും കുടുംബത്തില്‍പ്പെട്ടതാണ് കുമ്പളം.

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കുമ്പളങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് നോക്കാം. കുമ്പളങ്ങയുടെ നീര് കുടിക്കുന്നതിലൂടെ ക്ഷീണം മാറ്റാന്‍ സാധിക്കും. മനോരോഗമുള്ളവര്‍ക്കും അപസ്മാരമുള്ളവര്‍ക്കും കുമ്പളങ്ങനീര് പഞ്ചസാര ചേര്‍ത്ത് കൊടുക്കാം. കുമ്പളങ്ങ കഴിക്കുന്നത്‌ ഉദര സംബന്ധമായ രോഗങ്ങള്‍ മാറാന്‍ സഹായിക്കും.






പ്രമേഹരോഗികള്‍ കുമ്പളങ്ങ ധാരാളമായി കഴിക്കുന്നത് പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും, ഇന്‍സുലിന്‍ കുത്തിവെയ്പ്പിന്റെ അളവ് കുറയ്ക്കുവാനും സഹായിക്കും.

ശ്വാസകോശ രോഗങ്ങള്‍, ചുമച്ച് രക്തം തുപ്പുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കുമ്പളങ്ങ കൊണ്ട് തയ്യാറാക്കുന്ന കുശമാണ്ഡ രസായനം വളരെ ഫലപ്രദമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :