Last Modified ചൊവ്വ, 19 മാര്‍ച്ച് 2019 (15:32 IST)
വെറുതെ കടല കൊറിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വെറുതെ ഇരിക്കുന്ന നേരങ്ങളിലും യാത്ര ചെയ്യുമ്പോഴുമെല്ലാം കടല കൊറിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. ഇത് അത്യന്തം ഗുണകരമാണ് എന്ന് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
കോളസ്ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പഠനത്തില്‍ പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും.
ദിവസേന
നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു. ബാര്‍ലി, ബദാം ഓട്സ് എന്നിവ കഴിക്കുന്നതും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു. ഇവ ചേര്‍ത്തുള്ള സമീകൃത ആഹാരം ശീലമാക്കുന്നതും നല്ലതാണ്.