കെ ആര്‍ അനൂപ്|
Last Modified ശനി, 24 ഓഗസ്റ്റ് 2024 (09:09 IST)
ശരീരത്തിനൊപ്പം മനസ്സും ആരോഗ്യത്തോടെ ഇരിക്കേണ്ടതിനെക്കുറിച്ച് പലരും മറന്നു പോകുന്നു. നിസ്സാര കാര്യങ്ങള്‍ പോലും മറന്നു എന്ന് നമ്മള്‍ പറയാറുണ്ട്. ദിനചര്യയില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശീലമാക്കി മാറ്റുന്നതിലൂടെ തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കാനാകും.
മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ദിവസവും വ്യായാമം ചെയ്യുന്നത് രക്തചക്രമണം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുകയും ചെയ്യും.
പച്ചക്കറികള്‍, മത്സ്യം, പരിപ്പ്, വിത്തുകള്‍, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
മാനസിക ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. ഉറക്കം പൂര്‍ത്തിയാകുന്നതോടെ മനസ്സിന് ആശ്വാസം ലഭിക്കും. ധ്യാനം പരിശീലിക്കുന്നതും നല്ലതാണ്. മനസ്സിനെ ശാന്തമാക്കുന്നതിനൊപ്പം തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.