വെറും വയറ്റില്‍ ഇത് കഴിച്ചുനോക്കൂ ...ഗുണം നിങ്ങള്‍ക്ക് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2024 (19:11 IST)
വെറും വയറ്റില്‍ ആദ്യം കഴിക്കുന്ന ഭക്ഷണം ശരീരത്തിന് ഏറെ ഗുണം ചെയ്യും. എഴുന്നേറ്റ ശേഷം ആദ്യം കറിവേപ്പില വെള്ളം കുടിച്ച് നോക്കിയിട്ടുണ്ടോ ?
ഇത് ഏറെ ഗുണം ചെയ്യും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കാരണം ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം ശരീരഭാരം പെട്ടെന്ന് കുറയുന്നതിനും സഹായിക്കും. രാവിലത്തെ വ്യായാമത്തിന് ശേഷം കറിവേപ്പിന്റെ നീര് വേര്‍തിരിച്ച് വെള്ളം ചേര്‍ത്ത് കുടിക്കണം. രാവിലെ തന്നെ ഇത് കുടിക്കുന്നത് കൊണ്ട് മോണിംഗ് സിക്ക്‌നസ് കുറയ്ക്കാനും സാധിക്കും.

ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങള്‍ അകറ്റുന്നതിനും കറിവേപ്പില വെള്ളം നല്ലതാണ്.

അസിഡിറ്റി, മലബന്ധം, വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഒരു പരിഹാരമാണ് കറിവേപ്പില വെള്ളം.

കറിവേപ്പില വെള്ളത്തിനൊപ്പം നാരങ്ങാനീര് പഞ്ചസാര എന്നിവ ചേര്‍ത്ത് കുടിക്കുന്നത് ഛര്‍ദ്ദി ഓക്കാനം മുതലായവയില്‍ നിന്ന് ആശ്വാസം ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :