സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 25 നവംബര്‍ 2021 (14:56 IST)
സ്വാദില്‍ മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങളിലും മുന്‍പന്തിയിലാണ് ഈന്തപ്പഴം. എന്നാല്‍ ഇവ വേണ്ട വിധത്തില്‍ കഴിച്ചില്ലെങ്കില്‍ ശരിയായ ഗുണം ലഭിച്ചെന്നു വരില്ല. പലര്‍ക്കുമുള്ള സംശയമാണ് ദിവസവും ഈന്തപ്പഴം കഴിക്കാമോ എന്നുള്ളത്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും ദഹനം സുഗമമാക്കാനും
ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. ശരീരത്തിന്റം രോഗപ്രതിരോധശ്ഷി വര്‍ദ്ധിപ്പിക്കുന്നതിനും അലര്‍ജി പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും ഈന്തപ്പഴം ദിവസവും മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. മിതമായ അളവില്‍ അല്ലാതെ കഴിക്കുന്നത് ശരീരഭാരം അമിതമായി കൂടുന്നതിനും തടി വയ്ക്കുന്നതിനും കാരണമായേക്കാം.