സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (14:52 IST)
കര്‍ക്കിടകം പേമാരിയുടെയും രോഗത്തിന്റെയും കാലമാണ്. മഴക്കാലമായതിനാല്‍ തന്നെ ശരീരത്തില്‍ വാതം അധികമായിരിക്കും. അധികമുള്ള വാത ദോഷത്തെ പുറത്തുകളയാന്‍ വേണ്ടിയാണ് കര്‍ക്കിടകത്തില്‍ സുഖ ചികിത്സ നടത്തുന്നത്. പ്രധാനമായും മസാജ്, ധാര, പൊടിക്കിഴി എന്നിവയാണ് ചികിത്സകള്‍.
ഇതില്‍ പ്രധാനപ്പെട്ട ചികിത്സയാണ് എണ്ണ തേച്ചുള്ള കുളി. ഇതില്‍ ഒരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചാണ് എണ്ണ തിരഞ്ഞെടുക്കേണ്ടത്. ശരീരത്തില്‍ രക്തയോട്ടം ശരിയായി നടക്കാനും പേശികള്‍ക്ക് ഉണര്‍വ് ലഭിക്കാനും എണ്ണതേച്ചുള്ള കുളി സഹായിക്കും.
നിരവധി ഔഷധ ഗുണങ്ങളുള്ള കര്‍ക്കിടക കഞ്ഞി ആമാശയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. മഞ്ഞള്‍, ചുക്ക്, ജാതി പത്രി, നിലപ്പന, തഴുതാമ, ചെറുപയര്‍, കരിഞ്ചീരകം, പെരുഞ്ചീരകം, കുറുന്തോട്ടി, അയമോദകം തുടങ്ങി നിരവധി ഔഷധങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ കഷായം ഒഴിച്ചാണ് ഔഷധ കഞ്ഞി തയ്യാറാക്കുന്നത്.