സജിത്ത്|
Last Modified ബുധന്‍, 5 ജൂലൈ 2017 (11:57 IST)
ഇന്നത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചില്‍. മുപ്പത് വയസാവുമ്പോഴേക്കും കഷണ്ടി കയറിയ തലയുമായി ജീവിക്കേണ്ടിവരുന്നവർ നിരവധിയാണ്. ഈ ഒരു പ്രശ്നം പരിഹാരത്തിനായി പലവിധത്തിലുള്ള ചികിത്സകളും കാര്യങ്ങളുമൊക്കെ ചെയ്തുനോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ഫലം കിട്ടുന്നവരാകട്ടെ വളരെ ചുരുക്കവുമാണെന്നതാണ് വസ്തുത.
മുടികൊഴിയുന്നതിനും കഷണ്ടിക്കുമെല്ലാം ആയുർവേദത്തിലും പരമ്പരാഗത രീതിയിലുമുള്ള ചികിത്സയാണ് ഏറ്റവും ഉത്തമം. പ്രധാനമായും ചില എണ്ണകൾ. നമ്മൾ വലിയ പരസ്യം കണ്ട് വാങ്ങിക്കൂട്ടുന്ന ഉത്പന്നങ്ങളൊക്കെ പല കെമിക്കലുകളും കലർന്നതാവാം. ഇക്കാര്യത്തില്‍ വിശ്വസിച്ച് ഉപയോഗിക്കാൻ പരമ്പരാഗത രീതിയിലുള്ള എണ്ണകൾ തന്നെയാണ് ഏറ്റവും നല്ലതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും
വെളിച്ചെണ്ണ ഉത്തമമാണ്. ബദാം എണ്ണയും ഒലിവ് ഓയിലും
മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നതാണ്. ആവണക്കെണ്ണയ്ക്കും മുടികൊഴിച്ചിൽ തടയാനും കരുത്തുള്ള മുടി കിളിർപ്പിക്കാനുമുള്ള കരുത്തുണ്ട്. മുടി നിറഞ്ഞുവളരാൻ ആവണക്കെണ്ണ ഉത്തമമാണ്. കർപ്പൂരവള്ളി എണ്ണയും സൈപ്രസ് ഓയിലും മുടി വളരാനും ഒലിവ് ഓയില്‍
താരൻ തടയാനും സഹായിക്കും.