ഇനി എല്ലാ ദിവസവും ഇന്ധനവില മാറിമറിയും; ഈമാസം 16 മുതൽ പ്രാബല്യത്തിൽ

നി എല്ലാ ദിവസവും ഇന്ധനവില മാറിമറിയും; ഈമാസം 16 മുതൽ പ്രാബല്യത്തിൽ

   petrol , diesel , petrol price , increase oil price , BJP , narendra modi , എണ്ണകമ്പനി , ഇന്ധനവില , പെട്രോളിയം , ആഗോള വിപണി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 8 ജൂണ്‍ 2017 (16:33 IST)
രാജ്യത്ത് എല്ലാ ദിവസവും പുതുക്കാൻ പൊതുമേഖലാ എണ്ണകമ്പനികളുടെ തീരുമാനം. ഈമാസം 16 മുതൽ ഈ രീതി രാജ്യവ്യാപകമായി നിലവിൽ വരും.

കഴിഞ്ഞ ദിവസം ചേര്‍ന്ന എണ്ണകമ്പനികളുടെ യോഗത്തില്‍ രാജ്യവ്യാപകമായി ദിനം പ്രതി വില നിശ്ചയിക്കുന്ന രീതി നടപ്പാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ആഗോള വിപണിയില്‍ ദിനംപ്രതിയാണ് എണ്ണവില പുതുക്കുന്നത്. അതേരീതി പിന്തുടരാനാണ് പൊതുമേഖലാ എണ്ണകമ്പനികള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാഴ്ച കൂടുമ്പോൾ എണ്ണവില പുതുക്കുന്ന രീതിയാണ് രാജ്യത്ത് പിന്തുർന്നുവന്നിരുന്നതെങ്കിലും ഇന്ധനവില എല്ലാ ദിവസവും പുതുക്കുന്ന രീതികള്‍ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചു നഗരങ്ങളിൽ കഴിഞ്ഞ മാസം മുതല്‍ ആരംഭിച്ചിരുന്നു.


ഇക്കഴിഞ്ഞ മേയ് ഒന്നുമുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് അഞ്ച് നഗരങ്ങളിൽ ദിവസേന എണ്ണവില പുതുക്കി പരീക്ഷിച്ചത്. വിശാഖപട്ടണം, പുതുച്ചേരി, ജംഷ്ഡ്പൂർ, ചണ്ഡീഗഢ്, ഉദയ്പൂർ എന്നീ നഗരങ്ങളിലാണ് ഇതു നടപ്പാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :