‘കരാട്ടേ കിഡ്’ അടിച്ചുപൊളിക്കുകയാണ്. വെള്ളിയാഴ്ച റിലീസായ ഈ ചിത്രത്തിന് തകര്‍പ്പന്‍ ഓപ്പണിംഗ് ആണ് ലഭിച്ചിരിക്കുന്നത്. ഹോളിവുഡിലെ ഈ വാരാന്ത്യം കരാട്ടെ കിഡിന്‍റെ വരവോടെ ഉത്സവത്തിമര്‍പ്പിലാണ്. ജാക്കി ചാനും ജാഡെന്‍ സ്മിത്തും ഒന്നിക്കുന്ന ഈ ചിത്രം ആദ്യ ദിവസം 19 മില്യണ്‍ ഡോളറാണ് വരുമാനമുണ്ടാക്കിയത്. ഈ വാരം അവസാനിക്കുമ്പോള്‍ കളക്ഷന്‍ 60 മില്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നത്.
‘ദി എ ടീം’ എന്ന ചിത്രം ഈ വാരാന്ത്യം ഭരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കരാട്ടെ കിഡ് കളം ഏറ്റെടുക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഹറാള്‍ഡ് സ്വാര്‍ട്ട് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വില്‍ സ്മിത്തിന്‍റെ മകനായ അത്ഭുതബാലന്‍ ജാഡെന്‍ സ്മിത്താണ് പ്രധാന ആകര്‍ഷണം. 40 മില്യണ്‍ ഡോളറാണ് ചിത്രത്തിന്‍റെ ചെലവ്.
ഇന്ത്യയിലും കരാട്ടെ കിഡ് തരംഗമാകുകയാണ്. ചെന്നൈയില്‍ 11 സ്ക്രീനുകളിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ നാലെണ്ണം തമിഴ് പതിപ്പാണ്. ആദ്യ ദിനം 96 ശതമാനം കളക്ഷനാണ് ഈ സിനിമ നേടിയത്. ചെങ്കല്‍പ്പേട്ട് ഏരിയയില്‍ 13 സെന്‍ററുകളില്‍ കരാട്ടേ കിഡ് കളിക്കുന്നുണ്ട്. 86 ശതമാനം കളക്ഷന്‍ ഈ ഏരിയയില്‍ നിന്ന് ലഭിച്ചു.
മധുരയിലെയും സേലത്തെയും ബി സി സെന്‍ററുകളില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ നേടുന്നതിന് സമാനമായ വരവേല്‍പ്പാണ് കരാട്ടെ കിഡ് ഏറ്റുവാങ്ങുന്നത്.