ശരീരംകൊണ്ട് ലോകം കീഴടക്കിയ ഷ്വാസ്നെഗര്‍

ഴ്വാസ്നെഗര്‍ക്ക് ഷ്ഷ്ഠിപൂര്‍ത്തി

shwasneger
FILEFILE
റിപബ്ളിക്കിന്‍റെ വേദ പ്രമാണമെന്നാണ് ഷ്വാസിനെ പ്രസിഡന്‍റ് ജോര്‍ജ്ജ് എച്ച്.ഡബ്ള്യു.ബുഷ് വിശേഷിപ്പിച്ചത്.

1986 ല്‍ ഷ്വാസ് ടി.വി. ജേ-ണലിസ്റ്റായ മരിയാ ഷ്റിവിയറിനെ വിവാഹം കഴിച്ചു. മുന്‍ പ്രസിഡന്‍റ് കെന്നഡിയുടെ ബന്ധുവാണ് മരിയ.

ഷ്വാസിന്‍റെ സിനിമാ പ്രവേശം ഹെര്‍ക്കുലീസ് ഇന്‍ ന്യൂയോര്‍ക്ക് (1970) എന്ന സിനിമയില്‍ ഹെര്‍ക്കുലീസിനെ അവതരിപ്പിച്ചുകൊണ്ടായിരുന്നു.

ഒഴുക്കില്ലാത്ത സ്വരവും അഭിനയ ശേഷി കുറഞ്ഞ ശരീരവും കാരണം അനവധി വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നു അര്‍നോള്‍ഡിന് .കാനോണ്‍ ദ ബാര്‍ബേറിയന്‍ (1982), കാനോണ്‍ ദ ഡസ്ട്രോ (1984) എന്നീ ചിത്രങ്ങളിലൂടെ ആളുകള്‍ ആര്‍നോള്‍ഡിനെ അറിഞ്ഞു തുടങ്ങി.

1984 ല്‍ പുറത്തിറങ്ങിയ ടെര്‍മിനേറ്റര്‍ ആണ് അര്‍നോള്‍ഡിന്‍റെ ഏറെ പ്രശസ്തമായ ചിത്രം. ടെര്‍മിനേറ്റര്‍ പരമ്പര തന്നെ ലോകം പിന്നീട് കണ്ടു. 1987 ല്‍ പുറത്തിറങ്ങിയ പ്രീഡേറ്റര്‍ അര്‍നോള്‍ഡിനെ സൂപ്പര്‍ സ്റ്റാറാക്കി.

കമാന്‍ഡോ (1986), ദ റൗളിംഗ് മാന്‍(1987), റെഡ് ഹെര്‍ട്ട് (1988), ജഡ്ജ്മെന്‍റ് ഡെ (1991), ട്രൂ ലൈസ് (1993) എന്നിവ വമ്പന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ പെട്ടുന്നു.
young shwasneger in gim
FILEFILE


കാലിഫോര്‍ണിയയുടെ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതോടെ തന്‍റെ നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തിയിരിക്കുകയായിരുന്നു ഷ്വാസ്.2007 ല്‍ ഔദ്യോഗിക പദവി ഒഴിഞ്ഞ ശേഷം ടെര്‍മിനേറ്ററുടെ നാലാം ഭാഗവുമായി എത്തുമെന്നാണ് ഷ്വാസിന്‍റെ തീരുമാനം.

അപ്പോള്‍ ശൗര്യം കൊഴിഞ്ഞ സിംഹത്തെയാണ് കാണേണ്ടിവരികയെന്ന് ആരാധകര്‍ക്ക് സന്ദേഹമില്ലാതെയില്ല. ഷ്വാസ്നെഗറുടെ മസിലുകളെല്ലാം ഇപ്പോള്‍ തൂങ്ങിയ മട്ടിലാണ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :