പാരീസ് ഹില്‍ട്ടന്‍ മദര്‍ തെരേസയാകുന്നു

WEBDUNIA|
ഹോളിവുഡിലെ മാദകനടിയും മോഡലും ധനികയും ഹോട്ടല്‍ ശൃംഖലകളുടെ അധിപയുമായ പാരീസ് ഹില്‍ട്ടന്‍ മദര്‍തെരേസയാകുന്നു.

മലയാളിയായ സംവിധായകന്‍ രാജീവ് നാഥിന്‍റെ ഇംഗ്ളീഷ് ചിത്രം മദര്‍ തെരേസയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹില്‍ട്ടന്‍.

പറ്റിയൊരു നടിക്കു വേണ്ടി ഏറെനാള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് രാജീവ് നാഥ് ഹില്‍ട്ടനെ കണ്ടെത്തുന്നത്.

മദര്‍ തെരേസയായി അഭിനയിക്കാന്‍ കിട്ടിയ അവസരത്തില്‍ ഏറെആഹ്ളാദവതിയാണ് അവര്‍.ഹില്‍ട്ടന്‍ അതൊരു ടെലി വിഷന്‍ ഇന്‍റര്‍വ്യൂവില്‍ തുറന്നു പറയുകയുമുണ്ടായി.

ആ റോള്‍ ഭംഗിയാക്കാന്‍ കഴിയുമെന്ന് തന്നെ ബോധ്യപ്പെടുത്താന്‍ അവര്‍ ശ്രമിച്ചത്ഏറെ സന്തോഷമുണ്ടാക്കിയെന്ന് രാജീവ് നാഥ്പറയുന്നു.

അടുത്ത മാസം ഹില്‍ട്ടണുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കു വേണ്ടി അമേരിക്കയിലേക്കു പോവുകയാണ് രാജീവ് നാഥ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :