കാത്തിരിപ്പ് വെറുതെ ആയില്ല,'അവതാര്‍ 2' ആദ്യ പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2022 (10:08 IST)
സിനിമാലോകം ഒരുപോലെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു ജെയിംസ് കാമറൂണിന്റെ അവതാര്‍ 2.അവതാര്‍ ദ് വേ ഓഫ് വാട്ടര്‍ എന്ന സിനിമയ്ക്ക് ആദ്യം വരുന്നത് നല്ല പ്രതികരണങ്ങളാണ്. ഇന്ത്യയില്‍ മാത്രം മുഖി800 ഓളം സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ നോക്കാം.

മൂന്നു മണിക്കൂര്‍ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍ അഞ്ചുമണിക്ക് തന്നെ ആരംഭിച്ചു. സിനിമ കണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണ് ഇതൊന്നും ദൃശ്യപരമായി അതി ഗംഭീരം ആണെന്നും അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു.ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയും അവതാര്‍ 2 മികച്ച ഒരു സിനിമ അനുഭവമാണെന്ന് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :