രാമായണപാരായണം - മുപ്പതാം ദിവസം

WEBDUNIA|

തത്ര വിഭീഷണന്‍ ചൊന്നാനിവനോള
മിത്ര പാപംചെയ്തവരില്ല ഭൂതലേ
യോഗ്യമല്ലേതുമടിയനിവനുടല്‍
സംസ്കരിച്ചീടുവാനെന്നു കേട്ടേറ്റവും
വന്ന ബഹുമാനത്തോടേ രഘൂത്തമന്‍
പിന്നെയും ചൊന്നാന്‍ വിഭീഷണന്‍ തന്നോടു
“മല്‍‌ബാണമേറ്റു രണാന്തേ മരിച്ചൊരു
കര്‍ബ്ബുരാധീശ്വരനറ്റിതു പാപങ്ങള്‍
വൈരവുമാമരണാന്തമെന്നാകുന്നി
തേറിയ സല്‍ഗതിയുണ്ടാവതിന്നു നീ
ശേഷക്രിയകള്‍ വഴിയേ കഴിക്കൊരു
ദോഷം നിനക്കതുമേതുമകപ്പെടാ:
ചന്ദനഗന്ധാദികള്‍‌കൊണ്ടു ചിതയുമാ
നന്ദേന കൂട്ടി മുനിവരന്മാരുമായ്
വസ്ത്രാഭരണമാല്യങ്ങള്‍ക്കൊണ്ടും തദാ
നക്തഞ്ചരാധിപദേഹമലങ്കരി
ച്ചാര്‍ത്തു വാദ്യങ്ങളും ഘോഷിച്ചുകൊണ്ടഗ്നി
ഹോത്രികളെസ്സംസ്കരിക്കുന്നവണ്ണമേ
രാവണദേഹം ദഹിപ്പിച്ചു തന്നുടെ
പൂര്‍വ്വജനോയുദകക്രിയയും ചെയ്തു
നാരികള്‍ ദു:ഖം പറഞ്ഞു പോക്കിച്ചെന്നു
ശ്രീരാമപാദം നമസ്കരിച്ചീടിനാര്‍
മാതലിയും രഘുനാഥനെ വന്ദിച്ചു
ജാതമോദം നിജനിജ മന്ദിരം പൂക്കിതു
ജന്യാവലോകനം ചെയ്തു നിന്നോര്‍കളും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :