രാമായണപാരായണം - മുപ്പതാം ദിവസം

WEBDUNIA|

പിന്നെയും പത്തുതലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ! നന്നുനന്നെത്രയും.
ഇങ്ങനെ നൂറായിരം തലപോകിലു&
മെങ്ങും കുറവില്ലതന്‍‌തല പത്തിനും.
രാത്രിഞ്ചരാധിപന്‍‌തന്‍റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം.
കുംഭകര്‍ണ്ണന്‍ മകരാക്ഷന്‍ ഖരന്‍ ബാലി&
വമ്പനാം മാരീചനെന്നിവരെയാദിയാം
ദുഷ്ടന്മാരെക്കൊന്ന ബാണത്തിനിന്നെന്തതി&
നിഷ്ഠൂരനാമിവനെക്കൊല്ലുവാന്‍ മടി&
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാന്‍.
കണ്ടീലൊന്നുമുപായവുമേതുമീശ്വരാ!
ചിന്തിച്ചു രാഘവന്‍ പിന്നെയുമദ്ദശ&
കണ്ഡന്‍ മെയ്യില്‍ ബാണങ്ങള്‍ തൂകീടിനാന്‍.
രാവണനും പൊഴിച്ചീടിനാന്‍ ബാണങ്ങള്‍
ദേവദേവന്‍ തിരുമേനിയിലാവോളം.
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര&
ന്നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ് വന്നു ശരങ്ങളും
കെല്‌പു കുറഞ്ഞു ദശാസ്യനു നിര്‍ണ്ണയം.
ഏഴു ദിവസം മുഴുവനീവണ്ണമേ
രോഷേണ നിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ&
“നേതും വിഷാദമുണ്ടായ്ക മാനസേ.
മുന്നമഗസ്ത്യതപോധനനാദരാല്‍
തന്നെ ബാണം കൊണ്ടു കൊല്ലാം ജഗല്‍‌പ്രഭോ!
പൈതമഹാസ്ത്രമതായതെന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരന്‍
“നന്നു പറഞ്ഞതു നീയതെന്നോടിനി&
ക്കൊന്നീടുവേന്‍ ദശകണ്ഠനെ നിര്‍ണ്ണയം.”
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവന്‍
സൂര്യാനലന്മാരതിന്നു തരം തൂവല്‍
വായുവും മന്ദരമേരുക്കള്‍ മദ്ധ്യമായ്
വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിനാന്‍.
രാവണന്‍‌തന്‍റെ ഹൃദയം പിളര്‍ന്നു ഭൂ&
ദേവിയും ഭേദിച്ചു വാരിധിയില്‍ പുക്കു
ചോര കഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവന്‍‌തന്നുടെ
തൂണിയില്‍ വന്നിങ്ങു വീണു തെളിവോടു
ബാണവുമെന്തൊരു വിസ്മയമന്നേരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :