രാമായണപാരായണം - മുപ്പതാം ദിവസം

WEBDUNIA|

രാവണവധ

രാഘവന്‍ മാതലിയോടരുളിച്ചെയ്തി-
“താകുലമെന്നിയേ തേര്‍ നടത്തിടു നീ”.
മാതലി തേരതിവേഗേന കൂട്ടിനാ‌&
നേതുമേ ചഞ്ചലമില്ല ദശാസ്യനും.
മൂടി പൊടികൊണ്ടു ദിക്കുമുടനിട&
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്‍റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും.
യാതുധാനാധിപന്‍ വാജികള്‍തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാന്‍.
ശൂലം മുസലഗദാദികളും മേല്‍ക്കു&
മേലേ പൊഴിച്ചിതു രാക്ഷസരാജനും.
സായകജാലം പൊഴിച്ചവയും മുറി&
ച്ചായോധനത്തിന്നടുത്തിതു രാമനും.
“ഏറ്റമണഞ്ഞു‌മകന്നും വലംവെച്ചു&
മേറ്റുമിറ്റംവെച്ചുതൊട്ടും പിന്‍‌താങ്ങിയും
സാരഥിമാരുടെ സൌത്യകൌശല്യവും
പോരാളികളുടെ യുദ്ധകൌശല്യവും
പണ്ടു കീഴില്‍കണ്ടതില്ല നാമീവണ്ണ&
മുണ്ടാകയുമില്ലീവണ്ണമിനി മേലില്‍”.
എന്നു ദേവാദികളും പുകഴ്ത്തീടിനാര്‍.
നന്നുനന്നെന്നു തെളിഞ്ഞിതു നാരദന്‍.
പൌലസ്ത്യരാഘവന്മാര്‍ തൊഴില്‍ കാണ്‍‌കയാല്‍
ത്രൈലോക്യവാസികള്‍ ഭീതിപൂണ്ടീടിനാര്‍.
വാതമടക്കി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്.
പാഥോനിധിയുമിളകിമറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാര്‍.
“അംബുധിയംബുധിയോടൊന്നെതിര്‍ക്കിലു&
മംബരമംബരത്തോടെതിര്‍ത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം.
രാഘവരാവണയുദ്ധമൊഴിഞ്ഞില്ല.”
കേവലമിങ്ങനെ നിന്നു പുകഴ്ത്തിനാര്‍.
ദേവാദികളുമന്നേരത്തു രാഘവന്‍
രാത്രിഞ്ചരന്‍റെ തലയൊന്നറത്തുടന്‍
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെമുളച്ചുകാണാതിതവന്‍‌തല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും.
ഉണ്ടായി‌അപ്പോളതും പിന്നെ രാഘവന്‍
ഖണ്ഡിച്ചുഭൂമിയിലിട്ടാനരക്ഷണാല്‍.
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :