രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം

WEBDUNIA|

സ്ത്രീവധമാകിയ കര്‍മ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്കീര്‍ത്തിവര്‍ദ്ധനം
രാത്രിഞ്ചരേന്ദ്രപ്രവര! പ്രഭോ! മായാ&
സാര്‍ദ്ധം വിരവോടു പോരിക പോരിനായ്
മാനവന്മാരെയും വാനരന്മാരെയും
മാനേന പോര്‍ചെയ്തു കൊന്നുകളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മനസതാപവും ദൂരെ നീക്കീടുക.”
നീതിമാനായ സുപാര്‍ശ്വന്‍ പറഞ്ഞതു
യാതുധാനാധിപന്‍ കേട്ടു സന്തുഷ്ടനായ്
ആസ്ഥാനമണ്ഡപേ ചെന്നിരുന്നെത്രയു&
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ട രോഷം പുറപ്പെട്ടിതു പോരിനായ്.
ചെന്നു രക്ഷോബലം രാമനോടേറ്റള&
വൊന്നൊഴിയാതെയൊടുക്കിനാന്‍ രാമനും.
മന്നവന്‍ തന്നോടെതിര്‍ത്തിതു രാവണന്‍
നിന്നു പോര്‍ചെയ്താനഭേദമായ് നിര്‍ഭയം
പിന്നെ രഘൂത്തമന്‍ ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാന്‍ രാവണദേഹവും.
പാരം മുറിഞ്ഞു തളര്‍ന്നു വശംകെട്ടു
ധീരതയും വിട്ടു വാങ്ങീ ദശാസനന്‍.
പോരുമിനി മമ പോരുമെന്നോര്‍ത്തിനി&
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :