1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Sabarimala Kerala News

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യാം

Sabarimala
ഇടവമാസ പൂജകള്‍ക്കായി ശബരി മല ശ്രീധര്‍മ്മ ശാസ്താക്ഷേത്ര നട ഞായറാഴ്ച തുറന്നു. ക്ഷേത്രന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.ജയരാമന്‍ നമ്ബൂതിരിയാണ് വൈകീട്ട് അഞ്ചുമണിക്ക് നട തുറന്നത്. മേല്‍ശാന്തി ഹരിഹരന്‍ നമ്ബൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ച് ഭക്തര്‍ക്ക് മഞ്ഞള്‍പ്രസാദം വിതരണം ചെയ്തു. ഇടവം ഒന്നായ മെയ് 15ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്രനട തുറക്കും. പിന്നീട് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.
 
ഇനി മെയ് 15 മുതല്‍ 19വരെ അഞ്ച് ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്താം. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഈ നക്ഷത്രക്കാര്‍ ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്