ട്രിപ്പിള്‍ ലോക്ഡൗണ്‍: യാത്ര ചെയ്യാന്‍ സാധിക്കുന്നത് ഇവര്‍ക്കൊക്കെ

ശ്രീനു എസ്| Last Modified തിങ്കള്‍, 17 മെയ് 2021 (10:49 IST)
ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും നിലവിലുള്ള ജില്ലകളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സാനിറ്റേഷന്‍ ജോലിക്കാര്‍ എന്നിവരുടെ യാത്ര തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഭാഗത്തില്‍ പെട്ടവര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനയ്ക്ക് ഹാജരാക്കണം.

അതേസമയം ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവില്‍ വരുന്ന ജില്ലകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡോ പ്രസ്സ് അക്രഡിറ്റേഷന്‍ കാര്‍ഡോ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നപക്ഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് ആസ്ഥാനത്തെ സംസ്ഥാനത്തെ കൊവിഡ് കണ്‍ട്രോള്‍ റൂമില്‍ 9497900112 എന്ന മൊബൈല്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :