ചെമ്പകമംഗലത്ത് മഹാരുദ്ര ഭൈരവീയാഗം

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 10 ജൂണ്‍ 2022 (18:17 IST)
അടുത്തിടെ പൗർണമിക്കാവിൽ നടന്ന യാഗം പോലെ പ്രാധാന്യമുള്ളതാണ് ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിൽ ഓഗസ്റ്റ് 17 മുതൽ 23 വരെ നടക്കുന്ന മഹാരുദ്ര ഭൈരവി യാഗം. യൂറോപ്യൻ യൂണിയൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂര്യവംശി അഖാഡയാണ് മഹാരുദ്ര ഭൈരവി യാഗം സംഘടിപ്പിക്കുന്നത്. ചെമ്പകമംഗലത്തും മഹാരുദ്ര ഭൈരവീയാഗം : എന്നറിയപ്പെടുന്ന ദേവേന്ദ്ര സൂര്യവംശിയും എത്തും.


കറുത്ത ചില ചുറ്റി, ലാവമുത്തുക്കൾ മാലയാക്കി വെള്ളി ത്രിശൂലമേന്തിയാണ് ഇവരുടെ പ്രധാനിയായ ദേവേന്ദ്ര സൂര്യവംശി സഞ്ചരിക്കുന്നത്. ലോകത്തൊട്ടാകെ സൂര്യവംശി അഖാഡയുടെ കീഴിൽ പതിനൊന്നു ലക്ഷത്തോളം സന്യാസിമാരുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവിൽ യൂറോപ്പിലാണ് ഇവർ സജീവമായി പ്രവർത്തിക്കുന്നത്.

ചാവടിനടയിൽ നടന്ന മഹാകാളികാ യാഗത്തിൽ യാഗബ്രഹ്മനായിരുന്ന ആനന്ദ് നായർ തന്നെയാണ് ഇവിടെയും യാഗബ്രഹ്മൻ. ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിലെ ഭാരവാഹികളായ എസ്.ചന്ദ്രമോഹൻ, സി.എസ്.അജേഷ് എന്നിവർ അറിയിച്ചതാണിക്കാര്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :