ശ്രീനു എസ്|
Last Updated:
തിങ്കള്‍, 5 ഏപ്രില്‍ 2021 (15:16 IST)
മഹാഭാരതത്തില്‍ വണങ്ങിയാല്‍ ശത്രുവിനെ ഉപദ്രവിക്കാത്ത അസ്ത്രം നാരായണാസ്ത്രമാണ്. എന്നാല്‍ ഈ അസ്ത്രത്തെ പ്രതിരോധിക്കാന്‍ മറ്റൊരസ്ത്രം ഉപയോഗിച്ചാല്‍ നാരായണാസ്ത്രത്തിന്റെ ശക്തി വര്‍ധിക്കും. കുരുക്ഷേത്ര യുദ്ധത്തില്‍ ദ്രോണാചാര്യന്‍ വീഴുമ്പോള്‍ അശ്വത്ഥാത്മാവ് നാരായണാസ്ത്രം പ്രയോഗിക്കുന്നുണ്ട്.
നാരായണാസ്ത്രത്തെ പാണ്ടവസൈന്യം പ്രതിരോധിക്കും തോറും സൈന്യത്തെ അസ്ത്രം ചുട്ടെരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ശ്രീകൃഷ്ണന്റെ അഭിപ്രായപ്രകാരം എല്ലാരും അസ്ത്രം താഴെ വയ്ക്കുകയായിരുന്നു. എന്നിട്ടും നാരായണാസ്ത്രം അടങ്ങിയില്ല. കാരണം അപ്പോഴും ഭീമന്‍ ആയുധം താഴെ വച്ചില്ല. ഒടുവില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ബലം പ്രയോഗിച്ചാണ് ഭീമനെ കൊണ്ട് ആയുധം താഴെ വയ്പ്പിച്ചത്. അങ്ങനെ അസ്ത്രം സ്വയം അടങ്ങുകയും ഭീമന്റെ ജീവന്‍ രക്ഷപ്പെടുകയും ചെയ്തു.