ത്രില്ലടിപ്പിക്കാന്‍ മഞ്ജുവും സണ്ണി വെയ്‌നും, ചതുര്‍മുഖം ട്രെയിലര്‍ എത്തി

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഏപ്രില്‍ 2021 (12:39 IST)

മഞ്ജു വാര്യര്‍ -സണ്ണി വെയ്ന്‍ ആദ്യമായി ഒന്നിക്കുന്ന 'ചതുര്‍മുഖം' റിലീസിന് ഒരുങ്ങുകയാണ്. ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹോറര്‍ ചിത്രമെന്ന വിശേഷണവും ആയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.സണ്ണി വെയ്‌നും മഞ്ജുവും ചിത്രത്തില്‍ ബിസിനസ് പങ്കാളികളായി അഭിനയിക്കുന്നു. സണ്ണിയുടെ കോളേജ് സീനിയറുടെ വേഷമാണ് മഞ്ജു അവതരിപ്പിക്കുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി ബിസിനസ്സ് സ്വന്തമാക്കാന്‍ പിന്നീട് അവര്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ത്രില്ലടിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന സൂചന ട്രെയിലര്‍ നല്‍കുന്നു.

രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍ മുഖം 'തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :