തിയറ്ററുകള്‍ തുറക്കുന്നു, ആദ്യം പ്രദര്‍ശനത്തിനെത്താനൊരുങ്ങി മിഷന്‍ സി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (10:20 IST)

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ സി.കൈലാഷ്, അപ്പാനി ശരത് എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ത്രില്ലര്‍ ചിത്രം കൂടിയാണിത്.ക്യാപ്റ്റന്‍ അഭിനവായാണ് കൈലാഷ് വേഷമിടുന്നത്. വീണ്ടും തിയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ആദ്യം റിലീസിനെത്തുന്ന ചിത്രങ്ങളില്‍ ഒന്നാകാന്‍ മിഷന്‍ സി . ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

'മിഷന്‍ സി തിയറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനം ആയി. സിങ്കപ്പൂര്‍ ആസ്ഥാനമായ റോഷിക എന്റര്‍പ്രൈസ്സ് ആണ് ചിത്രം തിയേറ്ററില്‍ എത്തിക്കുന്നത്. വേള്‍ഡ് വൈഡ് റീലിസിനുള്ള അവകാശമാണ് റോഷിക വാങ്ങിയിരിക്കുന്നത്. ഒന്നര മണിക്കൂര്‍ ആണ് ചിത്രം'- മിഷന്‍ സി ടീം കുറിച്ചു.

സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :