മരണസര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ധനസഹായം നിഷേധിക്കരുതെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (13:44 IST)
മരണസര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ധനസഹായം നിഷേധിക്കരുതെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്റെ മാര്‍ഗരേഖ അംഗീകരിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കൂടാതെ അപേക്ഷ നല്‍കി 30ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

കൂടാതെ കൊവിഡ് ബാധിതരുടെ പേരുവിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി അറിയിച്ചു. 50,000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :