സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2021 (12:49 IST)
രാത്രി സമയത്ത് ആല്‍മരത്തിനടുത്ത് പോകുകയോ വിശ്രമിക്കുകയോ ചെയ്യരതെന്ന് വീട്ടിലള്ള പഴമക്കാര്‍ പറയാറുണ്ട്. പണ്ടു കാലത്ത് ആല്‍ത്തറയില്‍ യക്ഷിയുണ്ട് എന്ന് പറഞ്ഞാണ് കാരണവന്‍മാര്‍ രാത്രിയിലെ ആല്‍ത്തറയിലേക്കുള്ള പോക്ക് വിലക്കിയിരുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ശാസ്ത്രീയമായ വശവുമുണ്ട്. പകല്‍ സമയത്ത് പ്രകാശസംശ്ലഷണത്തിലൂടെ ധാരാളം ഓക്സിജന്‍ പുറത്തു വിടാറുണ്ടെങ്കിലും രാത്രിയില് മറ്റു സസ്യങ്ങളെ പോലെ ആല്‍മരവും കാര്‍ബണ്‍ഡൈഓക്സൈഡാണ് പുറത്തു വിടാറുള്ളത്. മറ്റു സസ്യങ്ങളെ അപേക്ഷിച്ച് ആല്‍മരം പുറത്തുവിടുന്ന കാര്‍ബണ്‍ഡൈഓക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്. ഈ സമയത്ത് ആല്‍മരത്തിന്റെ ചുവട്ടില്‍ വിശ്രമിക്കുന്നത് ശ്വാസതടസ്സം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്.