രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം

WEBDUNIA|
.രാവണവിലാപ

ഇത്ഥമന്യോന്യം പറഞ്ഞിരിക്കുന്നേരം
പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി-&
ക്ഷീണിതനായ് പിന്നെ വിലാപം തുടങ്ങിനാന്‍.
“ഹാ ഹാ! കുമാര! മണ്ഡോദരീനന്ദന!
ഹാ! ഹാ! സുകുമാര! വീര! മനോഹര!
മല്‍ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ലാവതു
ദു:ഖമിതെന്നു മറക്കുന്നതുള്ളില്‍ ഞാന്‍!
വിണ്ണവര്‍ക്കും ദ്വിജന്മാര്‍ക്കും മുനിമാര്‍ക്കു&
മിന്നു നന്നായുറങ്ങീടുമാറായിതു&
നമ്മെയും പേടിയില്ലാര്‍ക്കുമിനി മമ
ജന്മവും നിഷ്ഫലമായ്‌വന്നിതീശ്വരാ!“
പുത്രഗുണങ്ങള്‍ പറഞ്ഞും നിരൂപിച്ചു&
മത്തല്‍മുഴുത്തു കരഞ്ഞു തുടങ്ങിനാന്‍.
“എന്നുടെ പുത്രന്‍ മരിച്ചതു ജാനകി&
തന്നുടെ കാരണമെന്നതു കൊണ്ടു ഞാന്‍
കൊന്നവള്‍തന്നുടെ ചോര കുടിച്ചൊഴി&
ഞ്ഞെങ്ങുമേ ദു:ഖമടങ്ങുകയില്ല മമ”
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര
നിര്‍ഗ്ഗമിച്ചീടിനാന്‍ ക്രുദ്ധനാം രാവണന്‍.
സീതയും ദുഷ്ടനാം രാവണനെക്കണ്ടു
ഭീതമായെത്രയും വേപഥുഗാത്രിയായ്
ഹാ! രാമ! രാമ! രാമേതി ജപത്തോടു&
മാരാമദേശേ വസിക്കും ദശാന്തരേ
ബുദ്ധിമാനായ സുപാര്‍ശ്വന്‍ നയജ്ഞന&
ത്യുത്തമന്‍ കുര്‍ബുരസത്തമന്‍ വൃത്തവാന്‍
രാവണന്‍ തന്നെ തടുത്തുനിര്‍ത്തിപ്പറ&
യാവതെല്ലാം പറഞ്ഞീടിനാന്‍ നീതികള്‍.
“ബ്രഹ്മകുലത്തില്‍ ജനിച്ച ഭവാനിഹ
നിര്‍മ്മലനെന്നു ജഗത്ത്രയസമ്മതം
താവകമായ ഗുണങ്ങള്‍ വര്‍ണ്ണിപ്പതി&
നാവതല്ലോര്‍ക്കില്‍ ഗുഹനുമനന്തനും.
ദേവലോകേശ്വരനായ പുരവൈരി&
സേവകന്മാരില്‍ പ്രധാനനല്ലോ ഭവാന്‍.
പൌലസ്ത്യനായ കുബേരസഹോദരന്‍
ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപന്‍
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍
വാമദേവാധിവാസാത്മാ ജിതേന്ദ്രിയന്‍
വേദവിദ്യാവ്രതസ്നാന പരായണന്‍.
ബോധവാന്‍ ഭാര്‍ഗ്ഗവ‌ശിഷ്യന്‍ വിനയവാന്‍
എന്നിരിക്കെബ്‌ഭവാനിന്നു ക്രുധാന്തരേ
നന്നുനന്നെത്രയുമോര്‍ത്തു കല്‌പിച്ചതും!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :