ആരാണ് വിശ്വകര്‍മ്മജ-ന്മാര്‍

T SASI MOHAN|
ചരിത്രാതീത കാലത്ത് സപ്തസിന്ധുവില്‍ താമസിച്ചിരുന്ന വൈദീക ജ-നസമൂഹം വിശ്വകര്‍മ്മജ-രായിരുന്നുവത്രെ. വേദാഭ്യാസം, പൗരോഹിത്യ കര്‍മ്മങ്ങള്‍, സമൂഹത്തിന് വേണ്ട സൃഷ്ടി കര്‍മ്മങ്ങള്‍ എന്നിവ അവരാണ് ചെയ്തുപോന്നത്.

അവര്‍ അഞ്ച് വേദങ്ങളിലും പണ്ഡിതരായിരുന്നു. ഗണിത ശാസ്ത്രത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അവര്‍ ജ്യോത്സ്യത്തിലും പഞ്ചാംഗ രചനയിലും സമര്‍ത്ഥരായിരുന്നു. സൗരയൂഥത്തെപ്പറ്റിയും പ്രപഞ്ചത്തിന്‍റെ ഘടനയെപ്പറ്റിയും അവര്‍ക്ക് അറിവുണ്ടായിരുന്നു.

12 രാശികളും 27 നക്ഷത്രങ്ങളും കണ്ടുപിടിച്ചവര്‍ ഇവരായിരുന്നു. എന്ത് കാര്യത്തിനും മുഹൂര്‍ത്തം നോക്കുന്ന പതിവുണ്ടായിരുന്നു. സാമവേദത്തില്‍ ചിത്രകലയിലും സംഗീത കലയിലും അവര്‍ക്കുണ്ടായിരുന്ന കഴിവുകള്‍ വിവരിച്ചിട്ടുണ്ട്.

തംബുരു, വീണ, ഓടക്കുഴല്‍, നാദസ്വരം എന്നിവ അവരുടെ സൃഷ്ടികളാണ്. രാഗതാളങ്ങള്‍ ഉണ്ടാക്കി വിശ്വത്തെ മുഴുവന്‍ ആകര്‍ഷിക്കുന്ന നാദബ്രഹ്മത്തിന് ഇവര്‍ രൂപം നല്‍കി.

ആധുനിക കാലത്തെ വെല്ലുന്ന തരത്തില്‍ വാസ്തുവിദ്യയിലും വാസ്തുശില്‍പ്പത്തിലും ഇവര്‍ക്ക് വൈദഗ്ദ്ധ്യമുണ്ടായിരുന്നു. ക്രിസ്തുവിന് 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പൈതഗോറസിന്‍റെ തത്വം ഈ വിശ്വകര്‍മ്മജ-ര്‍ സ്വീകരിച്ച് നടപ്പാക്കിയിരുന്നു.

വീടുകള്‍ ഉണ്ടാക്കുമ്പോള്‍ ഈ തത്വമാണ് അവര്‍ ഇന്നും ഉപയോഗിക്കുന്നത്. സൂര്യന്‍റെയും നക്ഷത്രത്തിന്‍റെയും പ്രകാശത്തെ പറ്റിയും പരശ്ശതം പ്രകാശരശ്മികളെ വേര്‍തിരിച്ചറിയുന്നതിനെ പറ്റിയും അവര്‍ക്ക് ജ-്ഞാനമുണ്ടായിരുന്നു.

ഇന്നും അവര്‍ സമൂഹത്തിന്‍റെ സേവനത്തിനായി സ്വന്തം സിദ്ധിയും സാധനയും ഉപയോഗിക്കുന്നു. കുടിലുതൊട്ട് കൊട്ടാരം വരെ ആവശ്യമുള്ളതെന്തും ഒരു കുട്ടിയുടെ പൊക്കിള്‍കൊടി മുറിക്കുന്നത് തൊട്ട് മനുഷ്യജ-ീവിതത്തിന് ആവശ്യമായ സകലതും അവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഇവരെ നാമിന്ന് അചാരിമാര്‍ എന്നാണ് വിളിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :