പ്രവീണിന്‍റെ അപേക്ഷ നിരസിച്ചു

മുംബൈ| WEBDUNIA|
ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് താനെ ജയിലിലേക്ക് മാറ്റണമെന്ന പ്രവീണ്‍ മഹാജന്‍റെ ആവശ്യം സെക്ഷന്‍ കോടതി നിരസിച്ചു. പ്രമോദ് മഹാജനെ വെടിവെച്ച് കൊന്ന കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് പ്രവീണ്‍ മഹാജന്‍.

ആര്‍തര്‍ റോഡ് ജയിലില്‍ വെച്ച് പീഡനമേറ്റതായി വെടിയേറ്റ് മരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്‍റെ സഹോദരന്‍ പ്രവീണ്‍ മഹാജന്‍ ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് തന്നെ താനെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവീണ്‍ മുംബൈ സെഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

ഈ കേസില്‍ ആര്‍തര്‍ റോഡ് ജയിലില്‍ പ്രവീണ്‍ മഹാജന്‍ റിമാണ്ടില്‍ കഴിയുകയാണ്. ആര്‍തര്‍ റോഡ് ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രവീണിനെ ഓഗസ്റ്റ് അഞ്ചിന് ജയില്‍ വരാന്തയിലെ തടവു മുറിയിലേക്ക് മാറ്റുകയായിരുന്നു.

1993 ലെ മുംബൈ സ്‌ഫോടന പരമ്പരകേസില്‍ ടാഡ കോടതി 14 വര്‍ഷം കഠിനതടവ് വിധിച്ച മനോജ് എന്ന മുന്ന കുമാര്‍ ഗുപ്ത പ്രവീണിന്‍റെ കൂടെയാണ് തടവില്‍ കഴിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :