ആര്‍തര്‍ റോഡ് ജയിലില്‍ വെച്ച് പീഡനമേറ്റതായി ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്‍റെ സഹോദരന്‍ പ്രവീണ്‍ മഹാജന്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് തന്നെ താനെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവീണ്‍ മുംബൈ സെക്ഷന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കൂടെ താമസിക്കുന്നവര്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രവീണ്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രവീണിന്‍റെ പരാതി പരിഗണിച്ച് ജയില്‍ സൂപ്രണ്ടിനോട് മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്’ പ്രവീണിന്‍റെ അഭിഭാഷകനായ മുകേഷ് മോഡി പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാല്‍ സഹോദരന്‍ പ്രമോദ് മഹാജനെ പ്രവീണ്‍ മഹാജന്‍ വെടിവെച്ചുവെന്ന കേസാണ് നിലനില്‍ക്കുന്നത്.
ഈ കേസില്‍ ആര്‍തര്‍ റോഡ് ജയിലില്‍ പ്രവീണ്‍ മഹാജന്‍ റിമാണ്ടില്‍ കഴിയുകയാണ്. ആര്‍തര്‍ റോഡ് ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന പ്രവീണിനെ ഓഗസ്റ്റ് അഞ്ചിന് ജയില്‍ വരാന്തയിലെ തടവു മുറിയിലേക്ക് മാറ്റുകയായിരുന്നു. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരകേസില്‍ ടാഡ കോടതി 14 വര്‍ഷം കഠിനതടവ് ലഭിച്ച മനോജ് എന്ന മുന്ന കുമാര്‍ ഗുപ്ത പ്രവീണിന്‍റെ കൂടെയാണ് തടവില്‍ കഴിയുന്നത്.