മുഖക്കുരുക്കവിളില്‍.....

WEBDUNIA|
മുഖക്കുരു മുഖം വികൃതമാക്കിയതിന്‍റെ പേരില്‍ വിവാഹത്തലേന്ന് വധു ആത്മഹത്യ ചെയ്തതിന്‍റെ ഞെട്ടല്‍ തീര്‍ന്നിട്ടില്ല.അത്ര അപകടകാരിയാണോ ഈ കുരുക്കള്‍. ഒരു ജീവന്‍ കവരാനും ക്രൂരത അതിനുണ്ടോ? ഒരു രോഗമാണോ മുഖക്കുരു? അതിനു ഡോക്ടറെ കാണേണ്ട കാര്യമുണ്ടോ? അതോ നിസ്സാരമായി തള്ളിക്കളയാവുന്നതാണോ ഈ പ്രശ്നം.

യൗവനാരംഭത്തില്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി സിബെയ്ഷസ് ഗ്രന്ഥികള്‍ കൂടുതല്‍ സ്നേഹദ്രവ്യങ്ങള്‍ ഉത്പാദിപ്പിക്കുന്നു. സാധാരണയായി ഇത് ത്വക്കിലെ സൂക്ഷ്മരന്ധ്രങ്ങളിലൂടെ പുറത്തു പോകേണ്ടതാണ്. ചിലരുടെ ശരീരത്തില്‍ ഇതു അടിയും. ക്രമേണ ഇതു ഒന്നിച്ച് പുറത്തു വന്ന് അഴുക്കുമായി കൂടിച്ചേര്‍ന്ന് ബാക്ടീരിയയുമായി പ്രതിപ്രവര്‍ത്തിച്ച് മുഖക്കുരുവുണ്ടാകുന്നു.

കുരുക്കള്‍ എവിടെയൊക്കെ?

സാധാരണയായി മധുരപ്പതിനേഴിന്‍റെ പടിവാതിലിലെത്തി നില്‍ക്കുന്നവരിലാണ് മുഖക്കുരു കൂടുതല്‍. കുമാരന്മാര്‍ക്കും കുമാരിമാര്‍ക്കും ഇതു കൊണ്ടുണ്ടാകുന്ന മനോവിഷമം ഏറെയാണ്.

മുഖത്തും തലയിലും കഴുത്തിലും നെഞ്ചിലുമൊക്കെ ഇത്തരം കുരുക്കള്‍ പ്രത്യക്ഷപ്പെടാം. 85% പുരുഷന്മാരിലും 82% സ്ത്രീകളിലും
മുഖക്കുരു വരാറുണ്ട്. 25 വയസ്സാകുമ്പോള്‍ പലരിലും മുഖക്കുരു വളര്‍ച്ചയുടെ തീവ്രത കുറയും. ചിലരില്‍ 44 വയസു വരെ ഈ ശല്യം തുടര്‍ന്നു പോകാറുണ്ട്.

അമ്മയുടെ ശരീരപ്രകൃതി അനുസരിച്ച് ചില നവജാതശിശുക്കളില്‍ പോലും മുഖക്കുരു കണ്ടുവരാറുണ്ടത്രെ.

പലര്‍ക്കും മുഖക്കുരുവിന് ചികിത്സ വേണ്ട. എന്നാല്‍ ചിലരില്‍ മുഖക്കുരു പഴുത്തു മുഖം വികൃതമാവുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ ആരംഭിക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പാടുകള്‍ മുഖസൗന്ദര്യം ഹനിക്കും.
ജീവിത കാലം മുഴുവന്‍ തോരക്കണ്ണീരായിരിക്കും ഫലം. ആത്മവിശ്വാസം നശിക്കും.

പ്രതിവിധി എന്ത്?

ത്വക്കില്‍ ബലമായി അമര്‍ത്തി പഴുപ്പ് കളയുന്നതാണ് മുഖക്കുരു ഇല്ലാതാക്കാന്‍ ഉത്തമമാര്‍ഗം എന്നു പലരും കരുതുന്നു. അതു ശരിയല്ല. മുഖത്തു സ്ഥിരമായ പാടുകളുണ്ടാക്കുകയാവും ഇത്തരം പ്രതിരോധമാര്‍ഗങ്ങളിലൂടെ നിങ്ങള്‍ .ശക്തിയായി ത്വക്കില്‍ അമര്‍ത്തുമ്പോള്‍ അതിനടുത്ത ഗ്രന്ഥികളും കൂടുതല്‍ ഉദ്ദീപിപിപ്പിക്കപ്പെടും. ഫലം അടുത്ത ദിവസങ്ങളില്‍ തന്നെ മുഖത്തു വീണ്ടും കുരുക്കള്‍ പ്രത്യക്ഷപ്പെടും.

മുഖക്കുരു പകര്‍ച്ചവ്യാധിയല്ല. ബാക്ടീരിയയാണ് കാരണമെങ്കിലും അതു പകരുന്നവയല്ല. ജനിതകസവിശേഷതകളോ മറ്റൈന്തെങ്കിലും കാരണങ്ങളോ ആണ് മുഖക്കുരുവിനു പിന്നില്‍.

ഇഷ്ടഭക്ഷണത്തിനു വിലക്കോ?

ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ മുഖക്കുരു നിങ്ങളെ വിലക്കിയേക്കാം. ഐസ് ക്രീം, എണ്ണ, കൊഴുപ്പ് എന്നിവ അധികമുള്ള
ഭക്ഷണസാധനങ്ങള്‍, മാംസം ഒക്കെ മുഖക്കുരു വളര്‍ത്തുമെന്നു കരുതി അതൊഴിവാക്കുന്നവരുണ്ട്. ചിലര്‍ക്ക് മുട്ട കഴിച്ചാല്‍ ശരീരത്തില്‍ കുരുക്കള്‍ ഉണ്ടാകാം. പാലും പാലുത്പന്നങ്ങളും മുഖക്കുരു ഉണ്ടാക്കും എന്നു പറയുന്നതും അസംബന്ധമാണ്.

എണ്ണമയം കൂടുതലുള്ള ത്വക്കുള്ളവരില്‍ മുഖക്കുരുവിനുള്ള സാധ്യത കൂടുതലാണ്. അവര്‍ക്ക് എണ്ണമയം കുറയ്ക്കാനുള്ള സോപ്പും പൗഡറുകളും ഗുണം ചെയ്യും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് മുഖക്കുരു ശല്യം ഉണ്ടാകില്ല എന്നു പറയാന്‍ ആവില്ല. അവരെ സംബന്ധിച്ച് സോപ്പും പൗഡറുകളും ഫലപ്രദവുമല്ല.

ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നതിന് സൗന്ദര്യത്തിനു വലിയ പങ്കില്ലെന്ന് തിരിച്ചറിയുക. ജീവിതവിജയം നിങ്ങളുടേതാകട്ടെ..



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :