അനുബന്ധ വാര്ത്തകള്
- 'കൊഹ്ലിയ്ക്ക് ശേഷം ഇന്ത്യൻ നായകനാവേണ്ടത് കെ എൽ രാഹുൽ'
- ടോയോട്ട അർബൻ ക്രൂസർ ഈമാസം 23ന് വിപണിയിലേയ്ക്
- അനിമേറ്റഡ് സ്റ്റിക്കറുകൾ, വാൾപേപ്പർ; വാട്ട്സ് ആപ്പിൽ കൂടുതൽ മാറ്റങ്ങൾ !
- എപ്പോഴും ചാറ്റിങ്; ഭാര്യയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്
- കേരളത്തിൽ ഐഎസിന്റെ സജീവ സാനിധ്യം: വിദേശസഹായം ലഭിയ്ക്കുന്നുണ്ടെന്ന് കേന്ദ്രം രാജ്യസഭയിൽ
തൈറോയ്ഡ് നിയന്ത്രിയ്ക്കാൻ ഇതാ സിംപിളായ ഒരു വഴി !
ഏറെ ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് പേരക്ക. ധാരാളം പോഷകങ്ങളും ജീവകങ്ങളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. എന്നതാണ് ഇതിനു കാരണം. സി, എ, ഇ, ബി3, ബി6 എന്നി ജീവകങ്ങളുടെയും, മാംഗനിസ്, കോപ്പർ, അയൺ എന്നീ ധാതുക്കളുടെയും കലവറയാണ് പേരക്ക. തൈറോയിഡിന് ഒരു ഉത്തമ പ്രധിവിധിയാണ് പേരക്ക. ഹോർമോണുകളുടെ ഉത്പാതനം ക്രമപ്പെടുത്തുന്നതിന് പേരക്കക്ക് പ്രത്യേക കഴിവുണ്ട്. പേരക്കയിൽ അടങ്ങിയിരിക്കുന്ന കോപ്പറാണ് ഇതിന് സഹായിക്കുന്നത്.
ഹോർമോണുകളെ ക്രമീകരിക്കുന്നതിലൂടെ തൈറോയിഡിന്റെ ഉത്പാതനത്തെയും പേരക്ക ക്രമപ്പെടുത്തും. ടെൻഷൻ, സ്ട്രസ് എന്നിവ കുറക്കുന്നതിനും പേരക്കക്ക് സാധിക്കും. കോപ്പർ ഹോർമോണുകളുടെ ഉത്പാതനത്തെ ക്രമപ്പെടുത്തുമ്പോൾ പേരക്കയിലടങ്ങിയിരിക്കുന്ന മാംഗനിസ് ഞരമ്പുകളെയും പേഷികളെയും അയക്കാൻ സഹയിക്കും, ഇത് മാനസികവും ശാരീരികവുമായ റിലീഫ് നൽകും.
പേരക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് കഴ്ചശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും പേരക്ക ഗുണകരം തന്നെ. പേരക്കയിലെ വിറ്റാമിൻ ബി3, ബി6 എന്നിവയാണ് ഇതിന് സഹായിക്കുന്നത്.
അടുത്ത ലേഖനം