നിങ്ങളുടെ തുമ്മലിനു കാരണം ബെഡ്‌റൂമിലെ ഫാന്‍; ഇക്കാര്യം ശ്രദ്ധിക്കുക

പൊടി പിടിച്ച ഫാന്‍ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ഫാനിന്റെ ചിറകുകളില്‍ ധാരാളം പൊടി പിടിക്കാന്‍ സാധ്യതയുണ്ട്

Sleeping with fan triggers allergies, Fan, Allergy, Sleeping with fan triggers allergies, തുമ്മല്‍, അലര്‍ജി, ഫാന്‍
രേണുക വേണു| Last Modified ബുധന്‍, 6 ഓഗസ്റ്റ് 2025 (16:48 IST)
Fan

നമ്മള്‍ താമസിക്കുന്ന വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. പൊടിപടലങ്ങള്‍ ഒഴിവാക്കി വീട് വൃത്തിയായി സൂക്ഷിക്കുമ്പോള്‍ നിരവധി രോഗങ്ങളെ കൂടിയാണ് നിങ്ങള്‍ പ്രതിരോധിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ എങ്കിലും വീട്ടിലെ എല്ലാ ഫാനുകളും തുടച്ച് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

പൊടി പിടിച്ച ഫാന്‍ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ഫാനിന്റെ ചിറകുകളില്‍ ധാരാളം പൊടി പിടിക്കാന്‍ സാധ്യതയുണ്ട്. ഫാന്‍ കറങ്ങുമ്പോള്‍ ഈ പൊടിപടലങ്ങള്‍ വായുവില്‍ പരക്കുന്നു. ഈ പൊടിപടലങ്ങള്‍ മൂക്കിലൂടെ പ്രവേശിച്ചാല്‍ തുടര്‍ച്ചയായ തുമ്മല്‍, അലര്‍ജി, ചൊറിച്ചില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഫാന്‍ കറങ്ങുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്ന പൊടിപടലങ്ങള്‍ നിങ്ങളുടെ വീടിന്റെ ഭിത്തികളിലും കിടക്കയിലും കാര്‍പെറ്റുകളിലും അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്.

മാത്രമല്ല പൊടിപടലങ്ങള്‍ നിറഞ്ഞാല്‍ ഫാന്‍ കൃത്യമായി കറങ്ങില്ല. ചിറകുകളില്‍ പൊടിപടലങ്ങള്‍ തങ്ങി നില്‍ക്കുമ്പോള്‍ അത് ഫാനിന്റെ വേഗത കുറയ്ക്കുന്നു. അടുക്കളയിലെ ഫാനും എക്‌സോസ്റ്റ് ഫാനും വേഗം പൊടിപിടിക്കാന്‍ സാധ്യതയുള്ളവയാണ്. പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പുക കാരണമാണ് ഇവ വേഗം അഴുക്ക് പിടിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :